കെഎൻഎം മണ്ണാർക്കാട് മണ്ഡലം മദ്രസാസർഗമേള സമാപിച്ചു.കാരാകുർശ്ശിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമലത ഉദ്ഘാടനം ചെയ്തു

 

മണ്ണാർക്കാട്:കെ.എൻ.എം മണ്ണാർക്കാട് മണ്ഡലം 'മദ്രസാസർഗ്ഗമേള 2024' വാഴമ്പുറം എഎംയുപി സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തി.കാരാകുർശ്ശിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമലത സർഗ്ഗമേള ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ല മദ്രസ മുഫത്തിശ്ശ് ഉസ്മാൻ മിശ്ക്കാത്തി അധ്യക്ഷനായി.പതിനാല് മദ്രസകളിൽ നിന്നായി മുന്നൂറ്റി അറുപത്തിയഞ്ച് വിദ്യാർത്ഥികൾ 5 വിഭാഗങ്ങളിലായി 64 ഇനങ്ങളിൽ മാറ്റുരച്ചു. കിഡ്സ് വിഭാഗത്തിൽ റൈഹാന ഫർസിൻ, ചൂരിയോട്,സബ് ജൂനിയർ വിഭാഗത്തിൽ മിദ മെഹ് വിൻ,നാട്ടുകൽ ജൂനിയർ വിഭാഗത്തിൽ ഹനിയ സി കെ കൊടക്കാട്,സീനിയർ ബോയ്സ് വിഭാഗത്തിൽ അദീബ് അസ് ലാൻ മണ്ണാർക്കാട്,സീനിയർ ഗേൾസ് വിഭാഗത്തിൽ അയനഫാത്തിമ വാഴമ്പുറം എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.520 പോയന്റ് നേടി നുസ്രത്തുൽ ഇസ്ലാം മദ്രസ തച്ചമ്പാറ ഒന്നാം സ്ഥാനവും,ഇസ്സത്തുൽ ഇസ്ലാം മദ്രസ ചൂരിയോട് രണ്ടാം സ്ഥാനവും, മദ്രസത്തുൽ മുജാഹിദീൻ കല്ലടിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വാഴം പുറം എ എം യു പി സ്കൂൾ പ്രധാന അധ്യാപകൻ എം.രാജൻ,കെ എൻ എം മണ്ഡലം സെക്രട്ടറി കെ.ഹസൈനാർ നാട്ടുകൽ,കെ.മുഹമ്മദാലി കല്ലിയത്തൊടി,എ.മൊയ്തീൻ വാഴമ്പുറം ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.സാമൂഹ്യ ജീവിതത്തിൽ എവിടെയും,മിക്ക വിജ്ഞാനങ്ങളിലും കലയുടെ അംശം കാണാം.കലയും സർഗാത്മക സാഹിത്യപ്രവർത്തനങ്ങളും മനുഷ്യന് നവീകരിക്കുന്ന വിധം നന്മയുടെ മാർഗത്തിൽ ഉപയോഗപ്പെടുത്തുമ്പോഴാണ് 'കല' പ്രസക്തമാകുന്നതതെന്ന് പ്രസംഗകർ പറഞ്ഞു. സമാപന സമ്മേളനത്തിൽ മദ്രസ കോംപ്ലക്സ് സെക്രട്ടറി എൻ.ഹംസ മാസ്റ്റർ തച്ചമ്പാറ വിജയികൾക്കുള്ള സമ്മാനവിതരണം ചെയ്തു.ഡോ.കെ. സുബൈർ,പ്രഫ.ശിഹാബ് തൊടുപുഴ,ഇല്യാസ് മൗലവി,പി.ഉമ്മർ മാസ്റ്റർ ചിറക്കൽപ്പടി,അബ്ദുൽ ജലാൽ സ്വലാഹി,സനഫുദ്ദീൻ സ്വലാഹി,അബ്ദുല്ല സ്വലാഹി,മുഹമ്മദ് മൗലവി,മൂസ മാസ്റ്റർ വാഴമ്പുറം,ബാപ്പു കല്ലിയത്തൊടി,ഷുക്കൂർ സ്വലാഹി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم