കോങ്ങാട് കെ.പി.ആർ.പി എച്ച് എസ് എസ് ലെ ഉറുദു അധ്യാപകനും, അസോസിയേറ്റ് എൻ സി.യി ഓഫീസറുമായ അൻവർ.എ,മെന്റലിസം എന്ന കലയിൽ വേൾഡ് വൈഡ് ബുക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി.മനസ്സുവായന എന്ന രീതിയിൽ അറിയപ്പെടുന്ന മെന്റലിസം എന്ന കല ഇന്ന് ലോകത്ത് തന്നെ വളരെ ശ്രദ്ധേയമായ കലയാണ്,മറ്റുള്ളവരുടെ മനസ്സിലെ പേരുകൾ പറയുക,ഫോൺ ലോക് തുറക്കുക,തുടങ്ങി മറ്റുള്ളവരെ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നതായി തോന്നിപ്പിക്കുക രീതിയിലുള്ള ഒരു കലാരൂപമാണ് മെന്റലിസം.സോഷ്യൽ മീഡിയകളിൽ മെന്റലിസ്റ്റ് അൻവർ പുലാപ്പറ്റ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.മുന്നിലിരിക്കുന്ന വസ്തുക്കളെ കണ്ണുകൾ കൊണ്ടും,വാക്കുകൾ കൊണ്ടും ചലിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ടെലികിനസിസ് എന്ന ഇനത്തിൽ 2024 ആഗസ്റ്റ് 25 നു എറണാകുളം അങ്കമാലിയിലാണ് വേൾഡ് വൈഡ് ബുക് ഓഫ് റെക്കോർഡ് അറ്റംപ്റ്റ് നടന്നത്.ഒക്ടോബർ 20 നു നടന്ന റെക്കോർഡ് വിതരണ ചടങ്ങിൽ കേരളത്തിലെ പ്രമുഖ മെന്റലിസ്റ്റും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിപിൻ നിരാവത്തിൽ നിന്നുംഅൻവർ പുരസ്ക്കാരം ഏറ്റുവാങ്ങി.
വേൾഡ് വൈഡ് ബുക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി പുലാപ്പറ്റ സ്വദേശി അൻവർ
Samad Kalladikode
0
إرسال تعليق