എം.എസ്.എം “ഹൈസെക്” ജില്ലാ സമ്മേളനം നാളെ പാലക്കാട്

 

പാലക്കാട്‌ : കൗമാരം ; കാലത്തോടൊപ്പം കുടുംബത്തോടൊപ്പം എന്ന പ്രമേയത്തിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാർത്ഥി വിഭാഗമായ മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് (എം എസ് എം) പാലക്കാട് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥി സമ്മേളനം "ഹൈസെക്" (HighSec) 2024 ഒക്ടോബർ 20 ന് പാലക്കാട്‌ പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കെ എൻ എം പാലക്കാട് ജില്ലാ പ്രസിഡന്റ് എൻ എ എം ഇസ്ഹാഖ് മൗലവി അധ്യക്ഷത വഹിക്കുന്ന സമ്മേളനം കെ എൻ എം സംസ്ഥാന ഉപാധ്യക്ഷൻ പി പി ഉണ്ണീൻകുട്ടി മൗലവി ഉദ്‌ഘാടനം ചെയ്യും. ബഹു.വി. കെ.ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയാവും, എം എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്ഫി ഇമ്രാൻ സ്വലാഹി, സുബൈർ പീടിയേക്കൽ, പി കെ സകരിയ സ്വലാഹി, ഹക്കീം പറളി, അസീം തെന്നല തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.വ്യത്യസ്ത സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ കെ ജെ യു ട്രഷറർ ഈസ മദനി, ഐ.എസ്. എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷാഹിദ് മുസ്ലിം ഫാറൂഖി, എം.എസ് എം സംസ്ഥാന പ്രസിഡന്റ് അമീൻ അസ്‌ലഹ് ചെങ്ങര തുടങ്ങിയവർ പങ്കെടുക്കും.

ആധുനിക കാലഘട്ടത്തിൽ വിദ്യാർത്ഥികൾ ഉടലെടുത്തുവരുന്ന ലഹരിയും മറ്റു അധാർമികതകൾക്കെതിരെയായി കൃത്യമായ ബോധവൽക്കരണം നൽകുന്നതിൻ്റെ ഭാഗമായി വർഷംതോറും ആയിരത്തിയഞ്ഞൂറിലധികം ഹൈസ്കൂൾ & ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ് ഹൈസെക്ക്. പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നിശ്ചിത പ്രായത്തിലുള്ള വിദ്യാർഥികളെ ഒരുമിച്ചുകൂട്ടി മതപരവും സാമൂഹികപരവും വൈജ്ഞാനകവുമായ അറിവ് പകർന്നു നൽകുക എന്നതാണ് ഹൈസെക്കിൻ്റെ പ്രധാന ഉദ്ദേശ ലക്ഷ്യം.

Post a Comment

أحدث أقدم