മണ്ണാർക്കാട് കുന്തിപ്പുഴ ബൈപ്പാസിൽ ബൈക്കിൽ കടത്തി കൊണ്ടുവന്ന 10.275 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ

 

മണ്ണാർക്കാട് :പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും,മണ്ണാർക്കാട് പോലീസും രഹസ്യ വിവരത്തെ തുടർന്ന് കുന്തിപ്പുഴ ബൈപാസ്സിൽ പെരിഞ്ചോളം എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തി കൊണ്ടു വന്ന 10.275 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം വണ്ടൂർ,ചാത്തങ്ങാട്ടുപുരം,ചെറുകോട് പണ്ടാരപ്പെട്ടി വീട്ടിൽ അബ്ദുൾ നാഫി(36), മലപ്പുറം,വണ്ടൂർ,ചെറുകോട് ആറുതൊടിക വീട്ടിൽ ഹനീഫ (51) എന്നിവർ പോലീസ് പിടിയിലായി.മഞ്ചേരിയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്.മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച മോട്ടോർ സൈക്കിൾ പോലീസ് പിടിച്ചെടുത്തു.പ്രതികൾ ഉൾപ്പെട്ട മയക്കുമരുന്ന് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ പ എസ് ൻ്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് ഡി.വൈ. എസ്.പി സുന്ദരൻ,പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ അജാസുദ്ധീൻ്റെ നേതൃത്വത്തിലുള്ള മണ്ണാർക്കാട് പോലീസും , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവും പ്രതികളേയും പിടികൂടിയത്.

Post a Comment

أحدث أقدم