മണ്ണാർക്കാട് :ഗേൾസ് ഇസ് ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ.) നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പാലക്കാട് ജില്ലാ സമ്മേളനം ഞായർ മണ്ണാർക്കാട് 'റബീഅ സ്ക്വയറി'(കിനാതിയിൽ ഗ്രൗണ്ട്)ൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.'ഇസ്ലാം വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം' എന്ന തലക്കെട്ടിൽ നടക്കുന്ന സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി.വി.റഹ്മാബി ഉദ്ഘാടനം ചെയ്യും.ജി.ഐ.ഒ. പാലക്കാട് ജില്ലാ പ്രസിഡന്റ് എച്ച്.ഷാഹിദ അധ്യക്ഷത വഹിക്കും.ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി, ജി.ഐ.ഒ.സംസ്ഥാന സെക്രട്ടറി കെ. ഷിഫാന എന്നിവർ മുഖ്യപ്രഭാഷണം നിർവഹിക്കും.ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് കളത്തിൽ ഫാറൂഖ്, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ടി.എ.ഫാസില,സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് നവാഫ് പത്തിരിപ്പാല, എസ്.ഐ.ഒ.ജില്ലാ പ്രസിഡന്റ് തബ്സീം എടത്തനാട്ടുകര,ജി.ഐ.ഒ. പ്രഥമ ജില്ലാ പ്രസിഡന്റ് റുഖിയ റഹീം, ജില്ലാ ജനറൽ സെക്രട്ടറി ഫാത്തിമ ജെസ്ന പി., വൈസ് പ്രസിഡന്റ് ഹിബ ഹനാൻ,സമ്മേളന ജനറൽ കൺവീനർ സി.എം.റഫീഅ, ജില്ലാസമിതിയംഗങ്ങളായ ഹനാൻ പി.നസീർ,ഷഹ്‌മ ഹമീദ് എന്നിവർ സംസാരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി വിദ്യാർത്ഥിനികൾ അണിനിരക്കുന്ന റാലിയും പൊതുസമ്മേളനത്തിന് മുന്നോടിയായി നടക്കും.ഗായിക സിദ്റത്തുൽ മുൻതഹയുടെ സംഗീത വിരുന്നും മറ്റു കലാവിഷ്കാരങ്ങളും അരങ്ങേറും. ഷാഹിദ എച്ച് (ജില്ലാ പ്രസിഡന്റ്),ഫാത്തിമ ജെസ്ന പി (ജനറൽ സെക്രട്ടറി)ഹിബ ഹനാൻ (വൈസ് പ്രസിഡന്റ്)സി എം റഫീഅ (സമ്മേളന ജനറൽ കൺവീനർ),സഹ് ല ഇ പി (മീഡിയ കൺവീനർ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
ജി.ഐ.ഒ.ജില്ലാ സമ്മേളനം നവംബർ 3 ഞായർ പകൽ മൂന്നു മണിക്ക് 2000 വിദ്യാര്‍ഥിനികള്‍ അണിനിരക്കുന്ന റാലിയോടെ ആരംഭിക്കും
Samad Kalladikode
0
إرسال تعليق