ആലപ്പുഴ:സാബർമതി 2023-24 ചലച്ചിത്ര കലാ മിത്രാപുരസ്കാരത്തിന് മോളി കണ്ണമാലിക്കും, മാധ്യമ മിത്രാ പുരസ്കാരം പി. ആർ.സുമേരനും, കാരുണ്യ മിത്രാ പുരസ്കാരം ബ്രദർ ആൽബിനും നൽകി. ആലപ്പുഴ പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ സാബർമതി ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന ചെയർമാനും രാഷ്ട്രപതി അവാർഡ് ജേതാവുമായ രാജു പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.ആലപ്പുഴ ജില്ലാ സിവിൽ ജഡ്ജും ജില്ലാ ലീഗൽ സർവീ സസ് അതോറിറ്റി സെക്രട്ടറിയുമായ പ്രമോദ് മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും നിർമ്മാതാവും സംവിധായകനും ലോക റെക്കോർഡ് ജേതാവുമായ ജോയി കെ.മാത്യു മുഖ്യാതിഥിയായിരുന്നു.നടനും നിർമ്മാതാവും ദേശീയ അവാർഡ് ജേതാവുമായ റ്റോം സ്കോട് അവാർഡ് കൾ വിതരണം ചെയ്ത് ജില്ലാ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ ചീഫ് അഡ്വ. പി.പി. ബൈജു, സാബർമതി സാംസ്കാരികവേദി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം, സാബർമതി സാംസ്കാരികവേദി ജനറൽ സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം, സാബർമതി ജനറൽ സെക്രട്ടറി ഗ്രേയ്സി സ്റ്റീഫൻ,സാബർമതി ട്രഷറർ എം.ഇ. ഉത്തമക്കുറുപ്പ് തുടങ്ങി കലാ-സാമൂഹ്യ- സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു
സാബർമതി 2023-24 സംസ്ഥാനതല അവാർഡുകൾ വിതരണം നടത്തി
Samad Kalladikode
0
إرسال تعليق