പൊറ്റശ്ശേരി :ഗോത്രസമൂഹനൃത്തരൂപങ്ങൾ ആദ്യമായി കേരളസ്കൂൾ കലോത്സവ മാന്വനിൽ ഉൾപ്പെടുത്തിയ വർഷമായ 2024 ൽ ഗോത്രജനതയുടെ കൂട്ടുകാരായ ടീം പൊറ്റശ്ശേരി പങ്കെടുക്കുവാൻ സാധിക്കുന്ന മൂന്നിനങ്ങളിലും വർണ്ണാഭമായി തിളങ്ങി. 2024 പാലക്കാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ പളിയനൃത്തം എച്ച് എസ് എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് നേടി ഗവണ്മെന്റ് ജി എച്ച് എസ് എസ് പൊറ്റശ്ശേരി സംസ്ഥാനതലത്തിൽ ചരിത്രം രചിച്ചു.പരിശീലകരുടെ സഹായം ഇല്ലാതെ സ്വന്തമായി ഗവേഷണം നടത്തി നൃത്തരൂപത്തെ ജനകീയമാക്കിയത് പ്ലസ്ടു വിദ്യാർഥികകളായ അശ്വതി. പി., ആദർശ്. ആർ., സംഗീത്. കെ. എസ്., കാർത്തിക്. കെ. നിഹാൽ അഹ്മ്മദ്. കെ., ജിത്തു കൃഷ്ണ, അഞ്ജലി. കെ, കീർത്തന. ജി., പ്ലസ്വൺ വിദ്യാർഥികളായ അക്ഷയ്. പി. ബി., ആർദ്ര,അശ്വനി. എ.,ആരതി. പി. എസ് എന്നിവരാണ്.
2024 പാലക്കാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ പളിയനൃത്തം എച്ച് എസ് എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് നേടി ഗവണ്മെന്റ് ജി എച്ച് എസ് എസ് പൊറ്റശ്ശേരി
The present
0
إرسال تعليق