മണ്ണാർക്കാടിന്റെ കലോത്സവമാമാങ്കം.321ഇനങ്ങളിലായി 7000ത്തിലധികം കുട്ടികൾ മത്സരിക്കും

 

മണ്ണാർക്കാട് : 63-ാം മണ്ണാർക്കാട് ഉപജില്ല കേരള സ്കൂൾ കലോൽസവത്തിന് ശനി തുടക്കം കുറിക്കും 121സ്കൂളുകളിൽ നിന്നും 321ഇനങ്ങളിലായി 7000ത്തിലധികം കുട്ടികളാണ് ഇത്തവണ മത്സരത്തിനെത്തുന്നത് നവംബർ 2 , 4 , 5 6 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്ക് കുമരംപുത്തൂർ കല്ലടി ഹയർ സെക്കന്ററി സ്കൂളിൽ 14 വേദികൾ തയ്യാറാക്കിയിട്ടുണ്ട്.ഈ വർഷം കേരളത്തിലെ പ്രധാന അഞ്ചു ഗോത്ര കലകളായ മംഗലം കളി , പണിയ നൃത്തം ,ഇരുള നൃത്തം ,പാലിയ നൃത്തം, മലപുലയ ആട്ടം തുടങ്ങിയവ മത്സര ഇനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, കലോത്സവ വേദികൾ പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചായിരിക്കും പ്രവർത്തിക്കുക.മൽസങ്ങൾ സമയബന്ധിതമായി ആരംഭിക്കാനും മൽസരഫലങ്ങൾ പ്രഖ്യാപിക്കാനും എല്ലാ ക്രമികരണങ്ങളും നടത്തിയിട്ടുണ്ട്. പങ്കെടുക്കുന്ന എല്ലാ കലാപ്രതിഭകൾക്കും ഉച്ചഭക്ഷണം ക്രമികരിച്ചിട്ടുണ്ട് . കലോത്സവത്തിന്റെ ഉത്ഘാടനം നവംബർ നാലിന് വൈകുന്നേരം 4.30ന് ഉപജില്ല വിദ്യഭ്യാസ ഓഫിസർ സി അബൂബക്കറിൻ്റെ അധ്യക്ഷതയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഏ അബൂബക്കർ നിർവ്വഹിക്കും,സിനിമ സംവിധായകനും അസിസ്റ്റന്റ് കമ്മീഷണറുമായ എ എം സിദ്ദിഖ് ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുക്കും.സമാപന സമ്മേളനം നവംബർ ആറിന് വൈകുന്നേരം മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ല ഓഫീസർ സലീന ബീവിയുടെ അധ്യക്ഷതയിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഫിറോസ് എം ഷഫീക്ക് ഉത്ഘാടനം ചെയ്യും.സമ്മാനദാനം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ നിർവ്വഹിക്കും. കലോത്സവത്തിന്റെ സുഖമമായ നടത്തിപ്പിന് 14 കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ,മത്സരാർത്ഥികളുടെ സുരക്ഷിതത്തിനു വേണ്ടി സന്നദ്ധ സംഘടനകളുടെയും , മെഡിക്കൽ ടീമിന്റെയും സേവനം ഉറപ്പാക്കുമെന്നും സംഘാടക സമിതി അറിയിച്ചു ഉപജില്ല വിദ്യഭ്യാസ ഓഫിസർ സി അബൂബക്കർ,സംഘാടക സമിതി ജനറൽ കൺവീനവർ എം ഷഫീഖ് റഹ്മാൻ,അക്കാഡമിക്ക് കൗൺസിൽ കൺവീനർ എസ് ആർ ഹബീബുള്ള , സിദ്ദിഖ് പാറോക്കോട്, പ്രചരണ കമ്മിറ്റി കൺവീനർ പി ജയരാജ്‌, പ്രോഗ്രാം കമ്മിറ്റി കൺവീനർ സലീം നാലകത്ത്,സ്വീകരണ കമ്മിറ്റി കൺവീനർ ബിജു ജോസ്,കെ കെ മണികണ്ഠൻ,ടി യൂസഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

أحدث أقدم