മണ്ണാർക്കാട് ഉപജില്ല കേരള സ്‌കൂൾ കലോ ത്സവത്തിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കമ്മീ ഷണറും സിനിമ സംവിധായകനുമായ എ.എം സിദ്ദിഖ് നിർവ്വഹിക്കുന്നു.
മണ്ണാർക്കാട് : 63-ാം മണ്ണാർക്കാട് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി അബൂബക്കറിന്റെ അധ്യക്ഷതയിൽ അസിസ്റ്റൻറ് കമ്മീഷണറും സിനിമ സംവിധായകനുമായ എ എം സിദ്ദിഖ് നിർവ്വഹിച്ചു. ജനറൽ കൺവീനർ എം ഷെഫീക്ക് റഹ്മാൻ, സാഹിത്യകാരൻ കെപിഎസ് പയ്യനടം, എസ് ആർ ഹബിമ്പുള്ള , ബിജു അമ്പാടി , സിദ്ദിഖ് പാറക്കോട് , വി മനോജ് കുമാർ , പി കെ ജാഫർ ബാബു , എൻ കെ മിനിമോൾ , അക്കാദമിക് കൗൺസിൽ അംഗങ്ങൾ അധ്യാപക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.63 അധ്യാപകർ അവതരിപ്പിച്ച സ്വാഗത ഗാനത്തോട് കൂടിയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത് . 321 ഇനങ്ങളിലായി 7,000 ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം നാലു ദിവസമായി 14 വേദികളിലാണ് കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്നത് . ജനറൽ കലോത്സവത്തിനോടൊപ്പം അറബിക് , സംസ്കൃതം , ഉറുദു കലോത്സവങ്ങളും നടക്കുന്നു. നവംബർ ആറിന് കലോത്സവത്തിന് സമാപനം കുറിക്കും.സമാപന സമ്മേളനം നവംബർ ആറിന് വൈകുന്നേരം മലപ്പുറം അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലിസ് ഫിറോസ് എം. ഷഫീക്ക് ഉദ്ഘാടനം ചെയ്യും. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ സലീന ബീവി അധ്യക്ഷയാകും.
إرسال تعليق