ഒന്നാം സ്ഥാനം നേടിയ എം ഇ എസ് സ്കൂൾ ടീം
മണ്ണാർക്കാട് :നവംമ്പർ 2 4 5 6 തീയ്യതികളിലായി കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിൽ 14 വേദികളിലായി 7,000 കലാ പ്രതിഭകൾ മറ്റുരച്ച കലാമാമാങ്കത്തിന് തിരശ്ശീല വീണു.മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ ടി എം സലീന ബീവി യുടെ അധ്യക്ഷതയിൽ അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഫിറോസ് എം ഷഫീഖ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി അബൂബക്കർ സമ്മാനദാനം നിർവഹിച്ചു .ജനറൽ കൺവിനർ എം ഷെഫിഖ് റഹ്മാൻ , ബിജു അമ്പാടി, എൻ കെ മിനിമോൾ , മണ്ണാർക്കാട് ബി.പി സി കുമാരൻ പി , അഗളി ബി പി സി ഭക്തഗിരീഷ് , എ കെ മനോജ് കുമാർ , അക്കാഡമിക് കൗൺസിൽ ജോയിൻ്റ് കൺവീനർ പി മനോജ് ചന്ദ്രൻ , സിദ്ധിഖ്പാറോക്കോട് , പി യൂസഫ് , സിപി മുഹമ്മദ് മുസ്തഫ , പ്രോഗ്രാം കമ്മിറ്റി കൺവീനർ സലീം നാലകത്ത്, സ്വീകരണ കമ്മിറ്റി കൺവീനർ ബിജു ജോസ്, അധ്യാപക സംഘടന പ്രതിനിധികളായ കെ കെ മണികണ്ഠൻ , യു കെ ബഷീർ , പി ജയരാജ് , ലെഫ് : ഹംസ പി , കരിം മൊട്ടുപാറ തുടങ്ങിയവർ സംസാരിച്ചു.പൊന്നങ്കോട് സമദ് ഹാജി ഏർപ്പെടുത്തിയ സ്കൂളുകൾക്കുള്ള എവർറോളിങ്ങ് ട്രോഫി വേദിയിൽ വിതരണം ചെയ്തു.ഒന്നാം സ്ഥാനം എം ഇ എസ് സ്കൂളിനും,രണ്ടാം സ്ഥാനം ദേശബന്ധു ഹയർ സെക്കൻ്ററി സ്കൂൾ തച്ചമ്പാറയും,മൂന്നാം സ്ഥാനം കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻ്ററി സ്കൂളും ഏറ്റുവാങ്ങി.
إرسال تعليق