കോങ്ങാട് :യാശോദ ഓഡിറ്റോറിയത്തിൽ നിറഞ്ഞസദസ്സിനുമുന്നിൽ തുടർച്ചയായി 8 മണിക്കൂർ നൃത്തംചെയ്ത്ലോകറെക്കോഡ് കരഗതമാക്കാൻ തായ്യാറായിരിക്കുകയാണ് കോങ്ങാട് കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ. നൂപുരം-2024 എന്ന നൃത്ത പരിപാടി നാളെ ശനി 9മണി മുതൽ നടക്കും.വേൾഡ് റെക്കോർഡ് ടാലന്റ് റെക്കോർഡ് ബുക്ക് ലക്ഷ്യമിട്ടുകൊണ്ടാണ് കുടുംബശ്രീ ഓക്സിലറി അംഗങ്ങളുടെ നേതൃത്വത്തിൽ നൂപുരം. നടി സനൂജ ഉദ്ഘാടനം നിർവഹിക്കും. ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ പങ്കെടുക്കും. കോങ്ങാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ നടക്കുന്ന ഇത്തരമൊരു പരിപാടി മികവുപുലർത്തുന്ന ഒരു വനിത ശാൿതീകരണ ഇടപെടൽ ആയിരിക്കുമെന്നും,വനിതകളുടെ സാമൂഹ്യ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള കരുത്തുറ്റ നീക്കമാകുമ്പോൾ,വ്യത്യസ്തമായ ഈ പരിപാടി വിജയിപ്പിക്കാൻ കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജിത്ത് വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു.
إرسال تعليق