കാഞ്ഞിരപ്പുഴ:കർഷകർക്കു വേണ്ടി കാഞ്ഞിരപ്പുഴ ഡാമിൽ നിന്നു വലതുകരകനാലിലൂടെ ഡിസംബറിൽ വെള്ളം തുറന്നുവിടുമെന്നു ജലസേചന വകുപ്പ് അധികൃതർ വ്യക്തമാക്കി.ജലസേചനം സുഗമമാക്കുന്ന തിനായി കനാലുകൾ വൃത്തിയാക്കും.ജലസേചന വകുപ്പ് അധികൃതരും പഞ്ചായത്ത് അധ്യക്ഷരും കർഷകരും കാഞ്ഞിരപ്പുഴയിൽ ചേർന്ന സബ്ഡിവിഷൻതല യോഗത്തിലാണു തീരുമാനം നിലവിൽ മഴ ലഭിക്കുകയാണെങ്കിൽ ഡിസംബർ പകുതിയോടെയും ആവശ്യത്തിനു മഴ ലഭിച്ചില്ലെങ്കിൽ ഡിസംബർ ആദ്യ വാരത്തിലും കനാലുകളിലൂടെ ജല സേചനം നടത്തും.ജലസേചനം ഉടൻ ആരംഭിക്കണമെന്ന കർഷകരുടെ ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം.9.36 കിലോമീറ്റർ വരുന്ന പ്രധാന കനാലും അരകുറുശ്ശി,പള്ളിക്കുറുപ്പ്,ചൂരിയോട് ഉപകനാലുകളും അടങ്ങുന്ന വലതു കരകനാലിനെ ആശ്രയിച്ചു നൂറുകണക്കിനു കർഷകരാണു കാർഷികവൃത്തി നടത്തുന്നത്. കാഞ്ഞിരപ്പുഴ, അമ്പംകുന്ന്, തെങ്കര, ചേറുംകുളം,മണലടി,മേലാമുറി,ചിറപ്പാടം,കൈതച്ചിറ, പുല്ലിശ്ശേരി,കാരാകുറുശ്ശി തുടങ്ങി വിവിധ യിടങ്ങളിലേക്കാണു കനാലിലൂടെ ജലസേചനം നടത്തുന്നത്.കഴിഞ്ഞ വർഷം കാര്യക്ഷമമായി വെള്ളം ലഭിച്ചില്ലെന്ന പരാതികളും യോഗത്തിൽ ഉയർന്നു.ഡാമിലെ സംഭരണശേഷിക്കനുസരിച്ചു ജലസേചനം നടത്തും.ടെൻഡർ നടപടികൾ നടത്തിഉടൻ കനാൽ വൃത്തിയാക്കൽ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.കാഞ്ഞിരപ്പുഴ പഞ്ചായത്ത് അധ്യക്ഷ സതി രാമരാജൻ, കാരാകുറുശ്ശി പഞ്ചായത്ത് അധ്യക്ഷ എ.പ്രേമലത,തെങ്കര പഞ്ചായ ത്ത് അധ്യക്ഷൻ എ.ഷൗക്കത്ത ലി,കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി അസിസ്‌റ്റന്റ് എക്സിക്യൂ ട്ടീവ് എൻജിനീയർ അരുൺ ലാൽ, അസിസ്റ്റൻ്റ് എൻജിനീ യർ സി.മുഹമ്മദ് ഷെഫീദ്, കർഷകർ തുടങ്ങിയവർ പ്രസംഗിച്ചു.
കർഷകർക്കായി കാഞ്ഞിരപ്പുഴ ഡാമിൽ നിന്നും ഡിസംബറിൽ വെള്ളം എത്തും
The present
0
إرسال تعليق