പാലക്കാട്‌ ജില്ലാ പബ്ലിക് ലൈബ്രറി ഫിലിം സൊസൈറ്റിയുടെ പ്രതിവാര ചലച്ചിത്ര പരിപാടിയിൽ 'സമീർ' പ്രദർശിപ്പിച്ചു

 

പാലക്കാട്‌:ജില്ലാ പബ്ലിക് ലൈബ്രറി ഫിലിം സൊസൈറ്റിയുടെ പ്രതിവാര ചലച്ചിത്ര പ്രദർശനത്തിൽ റഷീദ് പാറക്കൽ സംവിധാനം ചെയ്ത 'സമീർ' പ്രദർശിപ്പിച്ചു. സംവിധായകന്റെ തന്നെ അനുഭവങ്ങളെ ആസ്പദമാക്കി അദ്ദേഹം രചിച്ച 'ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്‌നങ്ങൾ' എന്ന നോവൽ ആണ് സമീറിന് ആധാരം.ചടങ്ങിൽ പങ്കെടുത്ത റഷീദ് പാറക്കൽ,നടൻ ആനന്ദ് റോഷൻ,നിർമ്മാതാവ് സനിൽ എന്നിവരെ ഫിലിം സൊസൈറ്റിക്കു വേണ്ടി ചെയർമാൻ മുഹമ്മദ്‌ സാദിക്ക് മൊമെന്റോ നൽകി ആദരിച്ചു.മനുഷ്യൻ ഉള്ളിടത്തോളം കാലം പ്രവാസം തുടരുമെന്നും അപ്പോഴും കാലാതിവർത്തിയായി 'സമീർ' പോലുള്ള ചിത്രങ്ങൾ നില നിൽക്കുമെന്നും പ്രദർശന ശേഷം നടന്ന ചർച്ചയ്ക്ക് നേതൃത്വം നൽകിയ സൊസൈറ്റി കൺവീനർ രജീഷ് അഭിപ്രായപ്പെട്ടു. ജെ.ജി.മേനോൻ, അർച്ചന,യൂനുസ് കുനിശ്ശേരി,കൃഷ്ണൻകുട്ടി, അഡ്വക്കേറ്റ്. ഉണ്ണി, സന്തോഷ്‌ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.പ്രതിവാര ചലച്ചിത്ര പ്രദർശനത്തിൽ 22ന് തുർക്കി സ്ത്രീപക്ഷ സിനിമയായ 'മസ്താങ്ങ്' പ്രദർശിപ്പിക്കും.എല്ലാ വെള്ളിയാഴ്ച്ചകളിലും വൈകിട്ട് 6 മണിക്ക് പബ്ലിക് ലൈബ്രറി സെമിനാർ ഹാളിൽ വച്ച് നടക്കുന്ന പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

Post a Comment

أحدث أقدم