അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ മണ്ണാർക്കാട് മേഖലാസമ്മേളനം

 

 മണ്ണാർക്കാട്:അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ (എ എൽ സി എ) (മൂന്നാം മത് മണ്ണാർക്കാട് മേഖലാ സമ്മേളനം നടന്നു. മണ്ണാർക്കാട് വെൽക്കം പ്ലാസയിൽ വെച്ചു നടന്ന സമ്മേളനം എ എൽ സി എ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ബൈജു ചാലിൽ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡൻ്റ് രമേശ് ബാബു മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു.സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി യോഗേഷ് പൊന്നംകോട് (പ്രസിഡൻ്റ്), സുമേഷ് മണ്ണാർക്കാട് (സെക്രട്ടറി), സലാം ചിറക്കൽപ്പടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പാലക്കാട് ജില്ലാ ഭാരവാഹികൾ, മണ്ണാർക്കാട് മേഖലാ ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.എ എൽ സി എ യുടെ വിവിധ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ സമ്മേളനത്തിൽ പങ്കുചേർന്നു.സമ്മേളനത്തിൻ്റെ ഭാഗമായി നറുക്കെടുപ്പിലൂടെ വിവിധ തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ സമ്മാനമായി നൽകി.

Post a Comment

أحدث أقدم