കല്ലടിക്കോട്: കഴിഞ്ഞ ദിവസം കല്ലടിക്കോട് -വാക്കോട് റോഡിൽ കാട്ടു പന്നി സ്കൂട്ടറിൽ ഇടിച്ച് തലക്കും കാലിനും ഗുരുതരപരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഭവിൻ എന്ന യുവാവിന് അടിയന്തിര ചികിത്സാസഹായധനം വനം വകുപ്പിൽ നിന്ന് അനുവദിക്കണമെന്നും രൂക്ഷമാകുന്ന കാട്ടുമൃഗ ശല്യം നിയന്ത്രിക്കാൻ അധികാരികൾ നടപടികൾ കൈക്കൊള്ളണമെന്നും കിഫ നേതാക്കൾ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.ഹോട്ടൽ ജോലിക്കാരനായ ഭവിന് താങ്ങാൻ കഴിയുന്നതിന് അപ്പുറമാണ് ആശുപത്രിചിലവുകൾ എന്നും,അടിയന്തിരമായി ചികിത്സാധനസഹായം അനുവദിക്കുവാൻ ജനപ്രതിനിധികൾ മുൻകൈ എടുക്കണം എന്നും യോഗം ആവശ്യപ്പെട്ടു.റോഡിന് ഇരുവശവും കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങൾ പഞ്ചായത്ത് മുൻകൈ എടുത്ത് വെട്ടിത്തെളിക്കുകയും ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടു പന്നികളെ അംഗീകൃത ഷൂട്ടർമാരുടെ സേവനം ഉപയോഗിച്ച് വെടിവച്ച് കൊല്ലണം എന്നും യോഗം ആവശ്യപ്പെട്ടു.തോമസ് മട്ടത്തുകുന്നേൽ അധ്യക്ഷനായി.
إرسال تعليق