മണ്ണാർക്കാട്:കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്കൂളിൽ മണ്ണാർക്കാട് ഉപജില്ല സ്കൂൾ കലോത്സവം തുടങ്ങി.ആദിവാസി നൃത്ത നൃത്യങ്ങളോടെയാണ് കലോത്സവം ആരംഭിച്ചത്.യു.പി., എച്ച്.എസ്,-എച്ച്.എസ്.എസ്.വിഭാഗം വിദ്യാർഥികളുടെ കഥ,കവിതാരചന,ചിത്രരചന,ഉപന്യാസം,കാർട്ടൂൺ,പദനിർമാണം,പദകേളി,നിഘണ്ടു,ക്വിസ്,പ്രസംഗം,പദ്യംചൊല്ലൽ തുടങ്ങിയ മത്സരങ്ങളും ഗോത്രകലകളായ മംഗലം കളി, പണിയ നൃത്തം, ഇരുള നൃത്തം, പാലിയ നൃത്തം,മലപുലയ ആട്ടം എന്നിവ ശനിയാഴ്ച വേദിയിൽ അരങ്ങേറി.മലപുലയ ആട്ടം ഹയർസെക്കൻഡറി വിഭാഗം ഒന്നാംസ്ഥാനം കല്ലടി ഹയർസെക്കൻഡറി സ്ക്‌കൂളിനാണ്.ഇന്ന് മത്സരങ്ങളില്ല. തിങ്കളാഴ്ച മോഹിനിയാട്ടം,ഭരതനാട്യം ഉൾപ്പടെയുള്ള മത്സരങ്ങളും അരങ്ങേറും.നൂറ്റി ഇരുപത്തി ഒന്ന് സ്കൂളുകളിൽ നിന്നും ഏഴായിരത്തിലതികം വിദ്യാർത്ഥികളാണ് മത്സരിക്കുവാൻ എത്തുന്നത്.തിങ്കളാഴ്‌ച വൈകുന്നേരം 4.30ന് പൊതു വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ എ.അബൂബക്കർ ഉദ്ഘാടനം നിർവ്വഹിക്കും.ഉപജില്ല വിദ്യഭ്യാസ ഓഫിസർ സി. അബൂബക്കർ അധ്യക്ഷനാകും.സിനിമ സംവിധായകനും അസിസ്റ്റന്റ് കമ്മീഷണറുമായ എ.എം. സിദ്ദിഖ് മുഖ്യാതിഥിയാകും.സന്നദ്ധ സംഘടനകളുടെയും മെഡിക്കല്‍ ടീമിന്റെയും സേവനം ഉണ്ടാകും.കലോത്സവ വേദികള്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. മത്സരാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണവും ക്രമികരിച്ചിട്ടുണ്ട്.കലോത്സവത്തിന്റെ നടത്തിപ്പിന് പതിനാല് കമ്മറ്റികളാണ് രൂപവത്കരിച്ചിട്ടുണ്ട്. സമാപന സമ്മേളനം നവംബർ ആറിന് വൈകുന്നേരം മലപ്പുറം അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലിസ് ഫിറോസ് എം. ഷഫീക്ക് ഉദ്ഘാടനം ചെയ്യും. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ സലീന ബീവി അധ്യക്ഷയാകും.
إرسال تعليق