സ്നേഹപൂർവ്വം സാന്ത്വന സ്പർശം കൂട്ടായ്മയോടൊപ്പം, കല്ലടിക്കോട് കുടുംബരോഗ്യ കേന്ദ്രത്തിൽ പ്രഭാത ഭക്ഷണ വിതരണവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്

 

കല്ലടിക്കോട് :അന്ന ദാനം മഹാദാനം,കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും സ്നേഹപൂർവ്വം സാന്ത്വന സ്പർശം കൂട്ടായ്മ മുടങ്ങാതെ നൽകി വരുന്ന പ്രഭാത ചായ-ലഘു ഭക്ഷണ വിതരണത്തിൽ,വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലടിക്കോട് യൂണിറ്റ് പ്രവർത്തകർ പങ്കുചേർന്നു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലും നടത്തി വരുന്ന 'സ്നേഹപൂർവ്വം സാന്ത്വന സ്പർശം' കൂട്ടായ്മയുടെ ഭക്ഷണവിതരണവും പ്രഭാത ചായ വിതരണവും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അനുഗ്രഹമാവുകയാണ്.താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാ ഞായറാഴ്ചകളിലും ഉച്ചഭക്ഷണ വിതരണവും, തിങ്കളാഴ്ചകളിൽ കല്ലടിക്കോട് കുടുംബരോഗ്യ കേന്ദ്രത്തിൽ പ്രഭാത ചായ വിതരണവുമാണ് കൂട്ടായ്മയുടെ മുഖ്യപ്രവർത്തനം.വ്യാപാരി നേതാക്കളായ അജോ അഗസ്റ്റിൻ, അഷ്‌റഫ്‌ റിറ്റ്സി,ശ്രീകാന്ത്, സ്നേഹ പൂർവ്വം സാന്ത്വനസ്പർശം പ്രവർത്തകരായ രാധാകൃഷ്ണൻ, ശ്രീനിവാസൻ,രാജൻ മണിക്കശ്ശേരി, കുഞ്ചപ്പു തുടങ്ങിയവർ പങ്കെടുത്തു.സ്നേഹപൂർവ്വം സാന്ത്വന സ്പർശത്തിന്റെ എല്ലാ തുടർ പ്രവർത്തനങ്ങൾക്കും സുമനസ്സുകളുടെ സഹായത്തിലാണ് പ്രതീക്ഷയെന്ന് കൂട്ടായ്മയുടെ ഭാരവാഹികൾ പറഞ്ഞു

Post a Comment

أحدث أقدم