മണ്ണാര്‍ക്കാട്: വംശീയതും അരാജകത്വവും സ്വാഭാവികമാവുന്ന കാലത്ത് അനീതികളെ നേരിടാൻ പെണ്‍കരുത്തിന്റെ പ്രതിനിധാനമായി സ്ത്രീകൾ മാറണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി.വി.റഹ്മാബി.'ഇസ്ലാം- വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം' എന്ന പ്രമേയത്തില്‍ മണ്ണാര്‍ക്കാട് കിനാതിയിൽ മൈതാനത്ത് നടന്ന ഗേള്‍സ് ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ പ്രഥമ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ന്യൂനപക്ഷ വിഭാഗത്തെ ചേരിതിരിഞ്ഞ് ആക്രമിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ ചെയ്തികളെ തിരിച്ചറിയുന്ന ഒരു പ്രബുദ്ധ സമൂഹം ഉണ്ടായി വരുന്നു എന്നുള്ളതാണ് പന്ത്രണ്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം സൂചിപ്പിക്കുന്നത്. ഫാസിസത്തെയും സാമ്രാജ്യത്വത്തെയും ഫാസിസത്തോട് സന്ധിചെയ്ത് പ്രവര്‍ത്തിക്കുന്ന ഇടതുസര്‍ക്കാരിനെതിരെയും ആദര്‍ശ പാതയില്‍ നിന്ന് പോരാടണം.അനീതിക്കെതിരെ ശബ്ദിക്കുന്നവരെയെല്ലാം ഭീകരരാക്കി ചാപ്പ കുത്തുന്ന കാലത്ത് സത്യവും നീതിയും ഉറക്കെ വിളിച്ചു പറയുന്നതാണ് ഏറ്റവും വലിയ വിമോചനപോരാട്ടമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജി.ഐ.ഒ. ജില്ലാ പ്രസിഡന്റ് എച്ച്. ഷാഹിദ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി കെ. ഷിഫാന മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ് ലാമി സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹക്കീം നദ്വി, ജമാഅത്തെ ഇസ്് ലാമി ജില്ലാ വനിതാ വിഭാഗം പ്രസിഡന്റ് ടി.എ.ഫാസില, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി മുഹ്‌സിന്‍ തൃത്താല, എസ്.ഐ.ഒ.ജില്ലാ പ്രസിഡന്റ് തബ്‌സീം എടത്തനാട്ടുകര, ജി.ഐ.ഒ. ജില്ലാ ഭാരവാഹികളായ ഹനാന്‍ പി. നസീര്‍,ഹിബ ഹനാന്‍, ജമാഅത്തെ ഇസ്് ലാമി പാലക്കാട് ജില്ലാ പ്രസിഡന്റ് കളത്തില്‍ ഫാറൂഖ്,ഫാത്തിമ ജെസ്ന,സി.എം.റഫീഅ എന്നിവര്‍ സംസാരിച്ചു. മാഗസിന്‍ പ്രകാശനം ജി.ഐ.ഒ.പ്രഥമ ജില്ലാ പ്രസിഡന്റ് റുഖിയ റഹീം നിര്‍വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി കോടതിപ്പടിയില്‍നിന്നും സമ്മേളനഗരിയിലേക്ക് 2000ത്തിലധികം വിദ്യാര്‍ഥിനികള്‍ പങ്കെടുത്ത റാലിയും നടന്നു.സിദ്റത്തുൽ മുൻതഹയുടെ നേതൃത്വത്തിൽ കലാപരിപാടികളുമുണ്ടായി.പലസ്തീന്‍ ഐക്യദാര്‍ഢ്യ നിശ്ചലദൃശ്യാവതരണവുമുണ്ടായി.
إرسال تعليق