കല്ലടിക്കോട് :നദികളിൽ കെട്ടിക്കിടക്കുന്ന മണൽ വാരാൻ ഉത്തരവ് ഇറങ്ങിയിട്ടും മണലെടുപ്പ് വേഗത്തിലാക്കാൻ നടപടി ഉണ്ടാകുന്നില്ലെന്നും, അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, വിലക്കയറ്റം എന്നിവ കാരണം നിർമാണ മേഖലയിൽ രൂക്ഷമായ പ്രതിസന്ധി നിലനിൽക്കുന്നതായും,കയറ്റിറക്ക് മേഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് സർക്കാർ തയ്യാറാകണമെന്നും കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ മുണ്ടൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.കേരളത്തിലെ നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയാണ് സി ഡബ്ലിയു എസ് എ.കല്ലടിക്കോട് ചുങ്കം വ്യാപാരഭവനിൽ നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിനും അനുമോദന സദസ്സും മേഖല സമ്മേളനവും ജില്ലാ പ്രസിഡന്റ് പി.കുട്ടൻ ഉദ്ഘാടനം ചെയ്തു.സി ഡബ്ലിയു എസ് എ മേഖല പ്രസിഡന്റ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.ജീവിതശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ പി.യു.സുഹൈൽ ക്ലാസെടുത്തു.സമ്മേളനത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും ഉണ്ടായിരുന്നു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.രക്ഷാ പ്രവർത്തനം നടത്തിയ റെയിൽവേ പോലീസിലെ വി.എം.ഷക്കീർ,വിവിധ പരീക്ഷ വിജയികൾ എന്നിവരെ ആദരിച്ചു.അബ്രാഹിം മാത്യു, കെ.എച്ച്.തരിയക്കുട്ടി,പ്രസാദ്.കെ.ആർ,അയ്യപ്പൻകുട്ടി,ബിജുചാർളി,രാജൻ.കെ,വിജു.പി.സി, രാമചന്ദ്രൻ,വിജയൻ,സന്തോഷ്,ശ്രീജിത്ത്,സുന്ദരൻ,അബ്ദുൾസമദ്,തുടങ്ങിയവർ സംസാരിച്ചു. കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ അംഗങ്ങളും നേതാക്കളും മേഖല സമ്മേളനത്തിൽ പങ്കെടുത്തു.
'ദീപ ജംഗ്ഷൻ മുതൽ ചുങ്കം വരെയുള്ള വെള്ളക്കെട്ട് പരിഹരിക്കാൻ സത്വര നടപടി വേണം' സി ഡബ്ലിയു എസ് എ വ്യാപാരഭവനിൽ നടത്തിയ മേഖല സമ്മേളനം പി.കുട്ടൻ ഉദ്ഘാടനം ചെയ്തു
Samad Kalladikode
0
إرسال تعليق