അനീതിക്കെതിരെ ശബ്ദിക്കുന്നവരെയെല്ലാം ഭീകരരാക്കി ചിത്രീകരിക്കുന്നു. വൈവിധ്യമാർന്ന പരിപാടികളോടെ ജി ഐ ഒ ജില്ല സമ്മേളനം നടത്തി

 

മണ്ണാർക്കാട് :വംശീയതയും അരാജകത്വവും സ്വാഭാവികമാവുന്ന കാലത്ത് നീതിയുടെ പെൺകരുത്തിൻ്റെ പ്രതിനിധാനമായി മാറുക എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി.വി റഹ്മാബി ആഹ്വാനം ചെയ്തു. 'ഇസ്ലാം :വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം' എന്ന പ്രമേയത്തിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ  (ജി.ഐ.ഒ) പാലക്കാട് ജില്ലാ സമ്മേളനം മണ്ണാർക്കാട് കിനാതിയിൽ ഗ്രൗണ്ട് റബീഅ സ്ക്വയറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.ന്യൂനപക്ഷ വിഭാഗത്തെ ചേരിതിരിഞ്ഞ് ആക്രമിക്കുന്ന ഇന്ത്യൻ ഭരണകൂടത്തിൻ്റെ ചെയ്തികളെ തിരിച്ചറിയുന്ന ഒരു പ്രബുദ്ധ സമൂഹം ഉണ്ടായി വരുന്നു എന്നുള്ളതാണ്.പന്ത്രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പിൻറെ ഫലം സൂചിപ്പിക്കുന്നത്. ഫാസിസത്തെയും സാമ്രാജ്യത്വത്തെയും ഫാസിസത്തോട് സന്ധിചെയ്ത് പ്രവർത്തിക്കുന്ന കേരളത്തിലെ പിണറായി സർക്കാരിനെതിരെയും ആദർശ പാതയിൽ നിന്ന് പോരാടണമെന്നും അവർ ആഹ്വാനം ചെയ്തു.അനീതിക്കെതിരെ ശബ്ദിക്കുന്നവരെയെല്ലാം ഭീകരരാക്കി ചാപ്പ കുത്തുന്ന കാലത്ത് സത്യവും നീതിയും ഉറക്കെ വിളിച്ചു പറയുന്നതാണ് ഏറ്റവും വലിയ വിമോചനപോരാട്ടമെന്ന് പ്രസംഗകർ പറഞ്ഞു.ജി.ഐ.ഒ ജില്ലാ പ്രസിഡന്റ്‌ എച്ച്. ഷാഹിദ അദ്ധ്യക്ഷത വഹിച്ചു. ജി.ഐ.ഒ കേരള സെക്രട്ടറി കെ.ഷിഫാന എന്നിവർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി, ജമാഅത്തെ ഇസ്ലാമി പാലക്കാട്‌ ജില്ലാ വനിതാ വിഭാഗം പ്രസിഡന്റ്‌ ടി എ ഫാസില ടീച്ചർ, സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി മുഹ്സിൻ തൃത്താല, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ്‌ തബ്സീം എടത്തനാട്ടുകര എന്നിവർ സംസാരിച്ചു.വൈവിധ്യമാർന്ന പരിപാടികളോടെ സമ്മേളനം സമാപിച്ചു

Post a Comment

أحدث أقدم