മാനവികാശയങ്ങളുടെ ജനകീയ കവി. പനയമ്പാടം നവോദയ വായനശാല,വിവിധ പരിപാടികളോടെ കുമാരനാശാൻ അനുസ്മരണ പരിപാടി നടത്തി

 


കരിമ്പ :അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായി പോരാടിയ വിപ്ലവകാരിയായ മഹാകവി കുമാരനാശാന്റെ കൃതികളെയും കാഴ്ചപ്പാടുകളെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കരിമ്പ-പനയമ്പാടം നവോദയ വായനശാല കുമാരനാശാൻ അനുസ്മരണ പരിപാടി നടത്തി.എൽ പി,യു പി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി ആശാന്റെ കൃതികളെ ആസ്പദമാക്കി ക്വിസ് മത്സരം,കവിതാലാപനം, പ്രസംഗം,എന്നിവ നടത്തിക്കൊണ്ടായിരുന്നു.കരിമ്പ ജി യു പി സ്കൂളിൽ ശ്രദ്ധേയമായ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.കരിമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് സി.കെ.ജയശ്രീ അധ്യക്ഷയായി. എഴുത്തുകാരി നിർമല ദേവി കുമാരനാശാൻ അനുസ്മരണ പ്രഭാഷണം നടത്തി.  ആധുനിക കവിത്രയത്തിൽ ആശയ ഗംഭീരനായ കുമാരനാശാൻ മൺമറഞ്ഞിട്ട് നൂറു വർഷം പൂർത്തിയായിട്ടും അദ്ദേഹം തുടക്കം കുറിച്ച സാമൂഹിക വിപ്ലവത്തിനും രചനകൾക്കും ഇന്നും എല്ലാ കാലത്തും പ്രസക്തിയുണ്ട്.കവിതകളിലൂടെ സാമൂഹ്യ വിചാരങ്ങൾ പ്രകാശിപ്പിച്ചു എന്നതാണ് ആശാന്റെ ഏറ്റവും വലിയ പ്രത്യേകത.അതിനദ്ദേഹം പൗരാണിക സംസ്‌കാരത്തെയും ബുദ്ധ പാരമ്പര്യത്തെയും സമന്വയിപ്പിച്ചു.ആ സ്‌നേഹഗീതികള്‍ ഒരു അധമ സംസ്‌ക്കാരത്തെ മാറ്റിമറിച്ചു.അതിനുമപ്പുറം തന്റെ മാനവിക വീക്ഷണം ശക്തമായി ഉയര്‍ത്തിപ്പിടിക്കാന്‍ സഹജീവികളോട് ആഹ്വാനം ചെയ്ത കവി, മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം അല്ലെങ്കില്‍ മാറ്റുമതികളീ നിങ്ങളെ താന്‍ എന്ന് ദുരവസ്ഥ എന്ന കവിതയിലൂടെ ഗര്‍ജ്ജിച്ചു.ആ ഗര്‍ജ്ജനം ജാതി കോമരങ്ങളുടെയും ചൂഷകരുടെയും കോട്ടകൊത്തളങ്ങളില്‍ പ്രതിധ്വനിച്ചുവെന്ന് പ്രസംഗകർ പറഞ്ഞു.ലൈബ്രറി കൗൺസിൽ അംഗീകാരത്തോടെ നാലു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഗ്രാമീണ വായനശാലയാണ് നവോദയ.ആശാന്റെ കൃതികളെ ആസ്പദമാക്കി നടത്തിയ വിവിധ പരിപാടികളിൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.വാർഡ് മെമ്പർ കെ.മോഹൻദാസ്, കെ.എസ്.സുധീർ,പി.ഭാസ്ക്കരൻ,തുടങ്ങിയവർ സംസാരിച്ചു. നവോദയ വായനശാല പ്രസിഡന്റ് പി.സി.ജയപ്രകാശ് സ്വാഗതവും,സെക്രട്ടറി പി.ചന്ദ്രമോഹൻ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم