ശ്രീനാരായണ കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

 

കരിമ്പുഴ: എസ് എന്‍ ക്യാമ്പസ് ഓഫ് ടീച്ചര്‍ എജുക്കേഷനിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ആയ 'ഇക്താര' യുടെ ഉദ്ഘാടനം നിറഞ്ഞ സദസ്സിനെ സാക്ഷി നിറുത്തി പ്രശസ്ത യുവസാഹിത്യകാരി നിമ്ന വിജയ് നിര്‍വ്വഹിച്ചു.ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ പ്രതിജ്ഞാബദ്ധരാണ് അധ്യാപകര്‍. അതുകൊണ്ടുതന്നെ എല്ലാ അധ്യാപകരും വിദ്യാര്‍ത്ഥികളുടെ ഹൃദയത്തോടാണ് സംവദിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.തന്‍റെ ജീവിതത്തില്‍ ഇങ്ങനെ കെടാവിളക്കായി മാറിയ പ്രേംകുമാര്‍ എന്ന പ്രെെമറി സ്കൂള്‍ അധ്യാപകനെ ഉദാഹരിച്ചുകൊണ്ട് നടത്തിയ നിമ്നയുടെ പ്രസംഗം സദസ്സിന്‍റ ഹൃദയം കവരുകതന്നെ ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ.പ്രമോദ് എസ് അദ്ധ്യക്ഷത വഹിച്ചു . കരിമ്പുഴ പഞ്ചായത്ത് മെമ്പര്‍ ആര്‍ പ്രഭാവതി , പ്രൊഫ എന്‍ സി രശ്മി , ടീച്ചര്‍ എജുക്കേറ്റര്‍ ജ്യോത്സ്ന ദാസ്,എം.അരുണ്‍ശങ്കര്‍, സ്നേഹ ജെ,കിഷോര്‍ ഇ, പി.അക്ഷര തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

أحدث أقدم