കുറുവസംഘത്തിന്റെ കഥയുമായി നാടകം. രചന,സംവിധാനം: രവി തൈക്കാട്

 

പാലക്കാട്‌ :തിരുട്ട് ഗ്രാമത്തിലെ കുപ്രസിദ്ധി നേടിയ തസ്ക്കരന്മാരായ,കുറുവസംഘത്തിന്റെ കഥ ഇതിവൃത്തമാക്കിയ നാടകം കൊൽക്കത്തയിൽ അരങ്ങേറുന്നു.കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ഭീതി ജനിപ്പിച്ച് വൻ കവർച്ചകൾ നടത്തുന്ന കുറുവസംഘം പോലീസ്സിന് തലവേദനയാണ്.കേരള- തമിഴ്നാട് അതിർത്തി ഗ്രാമമായ തിരുട്ടു ഗ്രാമത്തിലെ തസ്ക്കരരുടെ പൂർവ്വകഥക്കൊപ്പം നിലവിലുളള അവസ്ഥയും പ്രമേയമാക്കിയാണ് 'ഒരു കുപ്രസിദ്ധഗ്രാമം' എന്ന നാടകം അവതരിപ്പിക്കുന്നത്.തളിപ്പറമ്പ സംഘം കൊൽക്കത്തക്കുവേണ്ടി പ്രമുഖ നാടക രചയിതാവും സംവിധായകനുമായ രവി തൈക്കാടാണ് 'ഒരു കുപ്രസിദ്ധഗ്രാമം' നാടകമാക്കുന്നത്.കൊൽക്കത്തയിലെ വിവിധ മലയാളി സംഘടനകളിലെ മുപ്പതോളം അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും നാടകത്തിന്റെ ഭാഗമാകുന്നു.2025 ഫെബ്രുവരി 9 ഞായറാഴ്ച കൊൽക്കത്ത ബിഹാല ശരത് സദനിൽ വൈകുന്നേരം ആറിനാണ് നാടകാവതരണം.തളിപ്പറമ്പ സംഘം കൊൽക്കത്തയുടെ അറുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾക്കുശേഷമാണ് നാടകാവതരണം.





Post a Comment

أحدث أقدم