എടത്തനാട്ടുകര: സർക്കാർ പുതുതായി പ്രഖ്യാപിച്ച 3 ശതമാനം ക്ഷാമബത്തയിൽ ലഭിക്കാനുള്ള 40 മാസത്തെ കുടിശ്ശികയുടെ കാര്യത്തിത്തിലുള്ള മൗനം വെടിയണമെന്ന് കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെഎസ്‌ടിയു) അലനല്ലൂർ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. അധ്യാപകർക്കും ജീവനക്കാർക്കും കുടിശ്ശിക ഇനത്തിൽ വൻ തുക ഓരോ മാസവും നഷ്ടപ്പെടുകയാണ്.2024 ജൂലൈ 1 മുതൽ ലഭിക്കേണ്ട ക്ഷാമബത്തയാണ് ഇപ്പോൾ അനുവദിച്ചത്. എന്നാൽ ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാതിരിക്കാൻ ബോധപൂർവ്വം ഗവൺമെൻറ് ക്ഷാമബത്തയുടെ കാലാവധി പറയാതിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 2 ശതമാനം അനുവദിച്ചപ്പോഴും മുൻകാല പ്രാബല്യം അനുവദിച്ചിട്ടില്ല. കിട്ടാനുള്ള 19 ശതമാനം ക്ഷാമബത്ത ഉടൻ പ്രഖ്യാപിക്കണമെന്നും പ്രഖ്യാപിച്ച ക്ഷാമബത്തയുടെ കുടിശ്ശിക അനുവദിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.യതീംഖാന ടി.എ.എം.യു.പി. സ്‌കൂളിൽ നടന്ന പഞ്ചായത്ത് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ഇ. ആർ.അലി ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാനിർ ആധ്യക്ഷത വഹിച്ചു.കെ.എസ്.ടി.യു.വനിത വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ്.കെ.സ്വാലിഹ ടീച്ചർ,സബ് ജില്ലാ ട്രഷറർ നൗഷാദ് പുത്തൻകോട്ടിൽ,സബ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കെ.യൂനുസ് സലിം,പഞ്ചായത്ത് സെക്രട്ടറി കെ.ടി.ജഫീർ, സി.പി.ശരീഫ്,സബ് ജില്ല സെക്രട്ടറി പി.അബ്ദുസ്സലാം,ടി.കെ. അൻസാർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: സി.പി.ഷെരീഫ് (പ്രസിഡന്റ് ), വി.റസാഖ്,കെ.സക്കീർ, കെ.ടി.റജീന,റംല (വൈസ് പ്രസിഡന്റുമാർ), പി.എ.മുഹമ്മദ് ശാമിൽ (സെക്രട്ടറി),കെ.ജുനൈദ്, കെ.വി. സഹൽ,പി.ബൾകീസ്, കെ.സജിത (ജോയിന്റ് സെക്രട്ടറിമാർ).കെ. ടി. സുഹ്റ (ട്രഷറർ)വനിതാ വിംഗ് ഭാരവാഹികൾ: കെ.എ.മിന്നത്ത് ( ചെയർപേഴ്സൺ),കെ. മിസ്‌ലി (കൺവീനർ), സാലിഹ (ട്രഷറർ)
إرسال تعليق