കമ്പികയറ്റി വന്ന ട്രെയ്ലര്‍ ലോറി നിയന്ത്രണം വിട്ട് മണ്ണാർക്കാട് ചെലെങ്കര റോഡിലേക്ക് ഇടിച്ചു കയറി

 

മണ്ണാര്‍ക്കാട്: നൊട്ടമലയില്‍ നിയന്ത്രണംവിട്ട ട്രെയ്ലര്‍ ലോറി ചെലെങ്കര റോഡിലേക്കിറങ്ങി ഗതാഗതം തടസ്സപ്പെട്ടു.സ്‌കൂള്‍വാഹനങ്ങള്‍ക്കും മറ്റു സ്വകാര്യവാഹനങ്ങള്‍ക്കും ഈവഴി കടന്നുപോകാന്‍ കഴിയാത്തതിനാല്‍ സമീപത്തെ എം ഇ ടി ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച പുലര്‍ച്ച മൂന്നിനാണ് സംഭവം.പാലക്കാട് ഭാഗത്തുനിന്നും കമ്പികയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് നൊട്ടമല താഴെ വളവില്‍വച്ച് മറ്റൊരു വാഹനത്തിന് അരിക് കൊടുക്കവേ നിയന്ത്രണംവിട്ടത്. ദേശീയപാതയില്‍നിന്ന് ചെലെങ്കരയിലേക്കുള്ള റോഡിലേക്കിറങ്ങി സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്ക് ഇടിച്ചുകയറിയാണ് വാഹനം നിന്നത്. വാഹനത്തിന്റെ മുക്കാല്‍ഭാഗവും റോഡിലേക്ക് തള്ളിനില്‍ക്കുന്ന തിനാല്‍ ഈ ഭാഗത്തുള്ളവര്‍ക്ക് ദേശീയപാതയിലേക്കും ഇവിടെനിന്ന് തിരിച്ചും സഞ്ചരിക്കാനാവാത്തവിധം തടസം നേരിടുകയായിരുന്നു.

Post a Comment

أحدث أقدم