അട്ടപ്പാടി:അട്ടപ്പാടിയില്‍നിന്നു കാണാതായ വനംവകുപ്പ് വാച്ചറെ കണ്ടെത്തി. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ മുരുകനെയാണ് കാണാതായത്. തച്ചമല വാരത്ത് നിന്നാണ് മുരുകനെ കണ്ടെത്തിയത്.കാലിനു പരിക്കേറ്റതിനാല്‍ നടക്കാനാകാത്തതിനാലാണ് വനമേഖലയില്‍ കഴിച്ച് കൂട്ടിയതെന്ന് മുരുകന്‍ പറഞ്ഞു. പ്ലാമരം പച്ചമല മലവാരത്ത് മുരുകനടങ്ങുന്ന സംഘം പരിശോധനയ്ക്ക് പോയിരുന്നു.മുരുകന് മുമ്പ് സ്ട്രോക്ക് വന്നതിനാല്‍ താഴെ ക്യാമ്പ് ഷെഡിലേക്ക് പോകാനായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതോടെ മുരുകന്‍ തിരികെയിറങ്ങി. പിന്നീട് ഒരു വിവരവുമുണ്ടായില്ല. തുടര്‍ന്ന് വനംവകുപ്പും പോലീസും അന്വേഷണം നടത്തുകയായിരുന്നു.
അട്ടപ്പാടിയില്‍നിന്നു കാണാതായ വനംവകുപ്പ് വാച്ചറെ കണ്ടെത്തി
The present
0
إرسال تعليق