എടത്തനാട്ടുകര : വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മുണ്ടക്കുന്ന് യൂണിറ്റിന് കീഴിൽ പുതുതായി നിർമിച്ച ദഅവ സെൻ്റർ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി സാദിഖ് ബ്നു സലിം ഉദ്ഘാടനം ചെയ്തു.മുസ്‌ലിം സമൂഹത്തിന്റെ നവീകരണവും, ആത്മവിശ്വാസവും ഉയര്‍ത്തുക മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് ചരിത്രപരമായ പങ്കുവഹിക്കുക കൂടി ചെയ്തു എന്നതാണ് മുൻ കാല മുസ്‌ലിം പണ്ഡിതന്മാരുടെ അടയാളപ്പെടുത്തേണ്ട സവിശേഷതകള്‍.വിസഡം യൂണിറ്റ് സെക്രട്ടറി പി.പി.യൂസഫ് അധ്യക്ഷത വഹിച്ചു. എൻ.അലി അക്ബർ സ്വലാഹി, ടി.സാജി സ്വലാഹി, പിപി. മുഹമ്മദ് അമീൻ, ടി. മുഹമ്മദ്,സി.ലുക്മാൻ എന്നിവർ സംസാരിച്ചു.
إرسال تعليق