പുൽക്കൂട്-2024 ഐക്യ ക്രിസ്തുമസ് ആഘോഷം സെന്റ് മേരീസ് ബഥനി സ്കൂൾ അങ്കണത്തിൽ 15ന്

 

തച്ചമ്പാറ: കരിമ്പ എക്യുമിനിക്കൽ ചർച്ചസിന്റെ നേതൃത്വത്തിൽ 21-ാമത് ഐക്യ ക്രിസ്തുമസ് ആഘോഷം പുൽക്കൂട്-2024 ഡിസംബർ 15-ാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കരിമ്പ സെൻ്റ് മേരീസ് ബഥനി സ്‌കൂൾ അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.കല്ലടിക്കോട്, കാഞ്ഞിക്കുളം,കരിമ്പ, തച്ചമ്പാറ,ചൂരിയോട്, ഇരുമ്പാമുട്ടി,പാലക്കയം പ്രദേശങ്ങളിലെ ക്രൈസ്തവ പള്ളികളുടെ സംയുക്ത പങ്കാളിത്തത്തിൽ ക്രമീകരിച്ചിരിക്കുന്ന ഈ ആഘോഷം സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതും ഐക്യത്തിന്റെതുമാണ്.

പ്രധാന പരിപാടികൾ:

മുഖ്യ സന്ദേശം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകും.ചികിൽസാ ധനസഹായ വിതരണം നടക്കും.വിവിധ മേഖലകളിൽ ഉന്നത സ്ഥാനം നേടിയവരെയും പരീക്ഷ വിജയികളെയും ആദരിക്കും.വ്യത്യസ്ത ദേവാലയങ്ങളുടെ നേതൃത്വത്തിലുള്ള കലാപരിപാടികളുമുണ്ടാകും.ഈ ക്രിസ്മസ് സന്ധ്യയിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായി എക്യുമിനിക്കൽ ചർച്ചസ് കരിമ്പയുടെ സംഘാടകർ അറിയിച്ചു

Post a Comment

أحدث أقدم