കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കരിമ്പ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി.ഉല്‍പാദനം, വിപണനം,പോഷക സമൃദ്ധമായ സുരക്ഷിത ഭക്ഷണം എന്നീ മേഖലകള്‍ സമഗ്രമായി സംയോജിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.ഓരോ വീടും കൃഷി സമൃദ്ധമാക്കുന്നതിനുള്ള ഈ പ്രത്യേക പദ്ധതിയിൽ സബ്‌സിഡിയോടു കൂടിയാണ് നല്ലയിനം തൈകളും ഉൽപാദനോപാധികളും വിതരണം ചെയ്തത്.ജില്ലയിൽ കരിമ്പ ഉൾപ്പടെ തെരഞ്ഞെടുക്കപ്പെട്ട 11 പഞ്ചായത്തുകളിലാണ് ഈ പദ്ധതി.കര്‍ഷകരുടെ ആദായം വര്‍ദ്ധിപ്പിക്കുന്നതിനും നല്ല ഭക്ഷണവും ലക്ഷ്യമിട്ടുള്ള പോഷകസമൃദ്ധി മിഷൻ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.കെ.ചന്ദ്രൻ അധ്യക്ഷനായി.കൃഷി ഓഫീസർമാരായ മഞ്ജുഷ,ഹേമ,പ്രീത,സീന തോമസ് എന്നിവർ പദ്ധതി വിശദീകരണം നടത്തി.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.മോഹൻദാസ്,എം.ചന്ദ്രൻ,പി.റമീജ,ജയ വിജയൻ,ബീന ചന്ദ്രകുമാർ,തുടങ്ങിയവർ സംസാരിച്ചു.
കരിമ്പ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പോഷക സമൃദ്ധി 2024. തൈകളും വിത്തും വളവും വിതരണം ചെയ്തു
Samad Kalladikode
0
إرسال تعليق