ദ്യുതി-2024.പള്ളിക്കുറുപ്പ് എൻഎസ്എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു

 

മണ്ണാർക്കാട് :പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം ദ്യുതി-2024 സപ്ത ദിന സഹവാസ ക്യാമ്പ് വിവിധ പരിപാടികളോടെ   വിയ്യക്കുറുശ്ശി ഗവ.എൽ.പി സ്കൂളിൽ നടത്തി.സേവന മേഖലയിൽ വളണ്ടിയേഴ്സ് നടത്തിയ വ്യത്യസ്ത കർമ പരിപാടികളും ബോധവൽക്കരണ ക്ലാസ്സുകളും ക്യാമ്പിന് ഊർജ്ജം പകർന്നു. സുകൃത കേരളം എന്ന പേരിൽ ഒരു ഗവൺമെന്റ് സ്ഥാപനത്തെ ശുചീകരിച്ചും പെയിന്റിംഗ് നടത്തിയും മനോഹരമാക്കി. സ്നേഹസന്ദർശനം, എന്ന പേരിൽ പ്രായമായവരെ സന്ദർശിക്കുകയും,പാഴ് വസ്തുക്കളിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പ്രവർത്തനം,വിഷമില്ലാത്ത പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത നേടുവാനുള്ള കൃഷി വ്യാപകമാക്കൽ തുടങ്ങിയവ ക്യാമ്പിന്റെ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ പെടുന്നവയാണ്.വ്യാജ വാർത്തകൾ തിരിച്ചറിയാനും അവയെ നേരിടുന്നത് എങ്ങനെ എന്നും വ്യക്തമാക്കുന്ന സത്യമേവ ജയതേ,എന്ന മാധ്യമ അവബോധ ക്ലാസും,ഇതിന്റെ ഭാഗമായി നടന്നു.സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പലതരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതുമൂലം സാമൂഹിക ഉത്തരവാദിത്വം എന്താണെന്ന് തിരിച്ചറിയാനും, ജീവിതത്തെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച ലഭിക്കുന്നതിനും ക്യാമ്പ് സഹായകമായതായി അംഗങ്ങൾ പറഞ്ഞു.കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സതി രാമരാജൻ ഉദ്ഘാടനം നടത്തി.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പ്രദീപ് അധ്യക്ഷനായി. ഡോ.ശ്രീജിത്ത്,സന്തോഷ് കലാഗ്രാമം, ഡോ.സഞ്ജീവ്,മോഹൻദാസ്.ടി.വി,സമദ് കല്ലടിക്കോട് തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസ്സെടുത്തു.ൻ എസ് എസ് പ്രോഗ്രാം ഓഫീസർ രമ്യ.എം,സ്മിത ജോസഫ്, രാമകൃഷ്ണൻ.കെ,ഹരിദാസ് ടി.എൻ,നസ്റുദ്ദീൻ.എ,അബ്ദുൽ ഗഫൂർ, ജസീറ.കെ,ബാലചന്ദ്രൻ.കെ,ഹണി ജോസ് തുടങ്ങിയവർ സംസാരിച്ചു.ക്യാമ്പിന്റെ ഭാഗമായി പ്രത്യേക പതിപ്പും പുറത്തിറക്കി.

Post a Comment

أحدث أقدم