മണ്ണാർക്കാട്:മണ്ണാർക്കാട് ജോബ് ബാങ്കും SBI LIFE & ICICI PRUDENTIAL ലും സംയുക്തമായി ജോബ് ഫെയർ സംഘടിപ്പിച്ചു.FINANCIAL ADVISOR, BUSINESS DEVELOPMENT OFFICER എന്നീ തസ്തികകളിലേക്ക് ഉള്ള ഇന്റർവ്യൂ ആണ് നടന്നത്.മണ്ണാർക്കാട് ജോബ് ബാങ്ക് എംപ്ലോയ്മെന്റ്റ് സൊലൂഷൻസ് ഓഫിസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ SSLC യോഗ്യതയും 20-40 വയസിനും ഇടയിൽ ഉള്ള നിരവധി ആളുകൾ പങ്കെടുത്തു.കൂടിക്കാഴ്ചയിൽ20 ഓളം പേർക്ക് ജോലി ലഭ്യമായതായി ജോബ് ബാങ്ക് മാനേജിംഗ് ഡയറക്‌ടർമാരായ റഫീഖ് മുഹമ്മദ്,പ്രമോദ്.കെ.ജനാർദ്ദനൻ എന്നിവർ അറിയിച്ചു. കൂടിക്കാഴ്ചയിൽ ഇരു സ്ഥാപനങ്ങളിലെയും പ്രതിനിധികൾ പങ്കെടുത്തു.സ്ഥാപനങ്ങൾക്ക് ആവശ്യമായ ഉദ്യോഗാർഥികളെ കണ്ടെത്തി നൽകുന്നതിനായി തുടർന്നും ഇത്തരത്തിലുള്ള ജോബ് ഫെയറുകൾ സംഘടിപ്പിക്കാനാണ് ജോബ് ബാങ്കിൻ്റെ തീരുമാനം.തൊഴിലും തൊഴിലാളിയേയും തേടുന്നവർക്ക് ആവസ്യമായ സേവനം നൽകുകയാണ് ജോബ് ബാങ്ക് എംപ്ലോയ്മെന്റ്റ് സൊലൂഷൻസിന്റെ പ്രധാന ലക്ഷ്യം.മാത്രമല്ല ഉദ്യോഗാർഥികൾക്ക് ജോലിക്കാവശ്യമായ പരിശീലവും സ്ഥാപനം നൽകി വരുന്നുണ്ട്. സ്ഥാപനങ്ങളിലേക്ക് ജോലിക്കാരെ വേണമെങ്കിൽ ഉടമകൾക്ക് ജോബ് ബാങ്കിനെ സമീപിക്കാം.ഇത്തരം ഒഴിവുകൾ ജോബ്ബാങ്കിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ഉദ്യോഗാർഥികളിലേക്ക് എത്തിക്കും.ജോലി ആവശ്യമുള്ളവർ ഓഫിസിലെത്തി വിശദമായ ബയോഡാറ്റ നൽകി രജിസ്റ്റർ ചെയ്യാം.രജിസ്റ്റർ ചെയ്യുന്ന വർക്ക് അനുയോജ്യമായി വരുന്ന ഒഴിവുകൾ യഥാസമയം നേരിൽ അറിയിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.. കൂടുതൽ വിവരങ്ങൾക്ക് 95625 89869 എന്ന നമ്പറുമായി ബന്ധപ്പെടാം.
ജോബ് ഫെയർ സംഘടിപ്പിച്ചു
The present
0
إرسال تعليق