കല്ലടിക്കോട്:പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപം സ്കൂട്ടറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് സ്ത്രീ മരണപ്പെട്ടു. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് സംഭവിച്ചു.കല്ലടിക്കോട് മൂന്നേക്കർ സ്വദേശി എത്തലിൽ വീട്ടിൽ ജെനറ്റ് ജോർജ്ജിന്റെ ഭാര്യ രമ്യ (40) വയസ്സ് ആണ് അപകടത്തിൽ മരണപ്പെട്ടത്. രമ്യയുടെ മകൻ ജറിൻ(16),മറ്റൊരു സ്കൂട്ടർ യാത്രക്കാരനായ കരിമ്പ സ്വദേശി മുസ്തഫ എന്നിവർക്കും പരിക്ക് സംഭവിച്ചു.രണ്ട് സ്കൂട്ടറുകളും ഗുഡ് ഓട്ടോ റിക്ഷയുമാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കും പരിക്ക് സംഭവിച്ചിട്ടുണ്ട്.കല്ലടിക്കോട് ഭാഗത്ത് നിന്നും കാഞ്ഞിക്കുളം ഭാഗത്തേക്ക് പോവുകയായിരുന്നു രമ്യ.രമ്യയുടെ ഭർത്താവ് വിദേശത്താണ്. മറ്റൊരു മകൻ ജോയൽ ജെനറ്റ്. പരിക്കേറ്റ മുസ്തഫ തച്ചമ്പാറയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സ തേടി.ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്.
കല്ലടിക്കോട് സ്കൂട്ടറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് കല്ലടിക്കോട് മൂന്നേക്കർ സ്വദേശിനി മരണപ്പെട്ടു
The present
0
إرسال تعليق