കല്ലടിക്കോട് : കല്ലടിക്കോട് മാപ്പിള സ്‌കൂള്‍ ജംങ്ഷനിലെ ഫര്‍ണിച്ചര്‍ ഷോപ്പില്‍ തീപിടിത്തം. ഫർണിച്ചർ ഷോപ്പും മുകളിൽ പ്രവർത്തിക്കുന്ന ഗോഡൗണും തൊട്ടടുത്ത് പ്രവർത്തിച്ചിരുന്ന മൊബൈൽ ഷോപ്പും പൂർണ്ണമായും കത്തി നശിച്ചു. ആളപായമില്ല. രണ്ടു കോടിയുടെ നാശനഷ്ടം.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു സംഭവം.പാലക്കാട് കോഴിക്കോട് ദേശീയപാതക്ക് സമീപം മാപ്പിള സ്കൂളിൽ കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ എതിർവശത്ത് പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിനാണ് തീപിടിച്ചത്. കടയുടെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഉണ്ടാക്കുന്ന ഗോഡൗണിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്. കടയുടെ അരികിൽ നിർത്തിയിട്ടിരുന്ന ഫർണിച്ചർ ഷോപ്പിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഓട്ടോ ഗുഡ്സ് വാഹനവും സമീപം പാർക്ക് ചെയ്തിരുന്ന അഞ്ചു ബൈക്കുകളും പൂർണമായും രണ്ടു ബൈക്കുകൾ ഭാഗികമായും കത്തിനശിച്ചു. സമീപത്ത് പ്രവർത്തിക്കുന്ന ഷോപ്പുകൾക്കും ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഷോട്ട്സർക്യൂട്ടാണ് കാരണം എന്നാണ് നിഗമനം.അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതഗാതം തടസ്സപ്പെട്ടു.
إرسال تعليق