- മേഴ്സി ഷാജു
കരിമ്പുഴ:കരിമ്പുഴ അക്ഷരക്കൂട്ടം വായനശാലയും ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ മണ്ണാർക്കാടും സംയുക്തമായി ദുരന്ത നിവാരണ രക്ഷാപ്രവർത്തന ക്ലാസ് സംഘടിപ്പിച്ചു.വാർഡ് മെമ്പർ നിഷ രാമൻ പരിപാടി ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് എം.സെയ്തലവി മാസ്റ്റർ അധ്യക്ഷത വഹിച്ചു.മണ്ണാർക്കാട് ഫയർ സ്റ്റേഷൻ ഓഫീസർമാരായ സുരേഷ് കുമാർ , ഷെറീഫ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.വായനശാല സെക്രട്ടറി കെ ആർ രാജു , പി മുഹമ്മദ് കുട്ടി മാസ്റ്റർ,സുബിൻ മാസ്റ്റർ, പന്തലിങ്ങൽ രാജൻ, കെ രവീന്ദ്രനാഥ് മാസ്റ്റർഎന്നിവർ സംസാരിച്ചു.
إرسال تعليق