കാരുണ്യ പാലിയേറ്റീവ് വളണ്ടിയർ സംഗമം

- വത്സല കരിമ്പുഴ

കരിമ്പുഴ:കാരുണ്യ പാലിയേറ്റീവ് വളണ്ടിയർ സംഗമം നടന്നു.എ യു പി സ്കൂൾ പൊമ്പ്രയിൽ നടന്ന സംഗമത്തിൽ പാലിയേറ്റീവ് കെയർ കൂട്ടായ്മയുടെ (സിപിഐ)ജില്ലാ പ്രസിഡൻ്റ് വി പി ഹുസൈൻ,ജില്ലാ സെക്രട്ടറി എസ് പി രാമകൃഷണൻ,മേഖലാ സെക്രട്ടറി ഹാഷിം മാസ്റ്റർ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.സംഗമത്തിൽ അമ്മയോടൊപ്പം എത്തിയ കാരാകുറുശ്ശി ജി വി എച്ച് എസ് സ്കൂളിലെ എട്ടാം ക്ലാസുകാരി കാർത്തിക തൻ്റെ തലമുടി ക്യാൻസർ രോഗികൾക്കായി പകുത്തു നൽകി.കാരുണ്യ പാലിയേറ്റീവ് വളണ്ടിയർമാർ മുടി ഏറ്റുവാങ്ങി.ഇ ദിലീബ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ നൗഫൽ പൊമ്പറ സ്വാഗതവും എ.ശിവശങ്കരൻ ആശംസയും.എസ് റെജിമോൻ നന്ദിയും അറിയിച്ചു.

Post a Comment

أحدث أقدم