ഗുപ്‌തൻ വനിത സേവന സമാജം സംസ്ഥാന സമ്മേളനം ശ്രദ്ധേയമായി

 

ശ്രീക്യഷ്ണപുരം:ഗുപ്‌തൻ വനിത സേവന സമാജം സംസ്ഥാന സമ്മേളനം  ശ്രീക്യഷ്ണപുരം സംഗീതശില്പം ഓഡിറ്റോറിയത്തിൽ നടന്നു.കഥകളി സംഗീതജ്‌ഞ മീര രാംമോഹൻ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ എം.പി.സിന്ധു അധ്യക്ഷയായി.സ്വാഗതസംഘം കൺവീനർ ഹരിപ്രഭ സ്വാഗതം പറഞ്ഞു.വിജയലക്ഷ്മി റിപ്പോർട്ട് അവതരണം നടത്തി.പാർവതി എം.എം.ഗുരുവന്ദനം നടത്തി രക്ഷാധികാരി അനിത സി.ടി, അനുശോചനം രേഖപ്പെടുത്തി ഗുപ്തൻ സേവന സമാജം രക്ഷാധികാരി എ.ബാലകൃഷ്‌ണൻ മാസ്റ്റർ,ജി എസ് എസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിജയഗുപ്‌തൻ,ജി എസ് എസ് സംസ്‌ഥാന ജനറൽ സെക്രട്ടറി പ്രദീപ് കല്പിത്തൊടി, ജി എസ് എസ് സംസ്‌ഥാന ട്രഷറർ എ. കെ സന്തോഷ്,വൈശ്യർക്ഷേമസഭ കൃഷ്ണൻ ചെട്ടിയർ, തച്ചനാട്ടുകര മേഖല പ്രതിനിധി റീന ബാബു കാരാട്,എന്നിവർ സംസാരിച്ചു പ്രോഗ്രാം കോഡിനേറ്റർ എം കെ സരിത നന്ദിയും പറഞ്ഞു.എന്നിലേക്ക് എന്ന പരിപാടി എം കെ ജയന്തി അവതരിപ്പിച്ചു.ജി എസ് എസ് ട്രസ്റ്റ് ജനറൽ സെക്രട്ടറി ഗോപിനാഥ ഗുപ്തൻ സമ്മാനദാനം നടത്തി.

Post a Comment

أحدث أقدم