മണ്ണാർക്കാട് :ഡിസംബർ 10,ലോക മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി മണ്ണാർക്കാട് താലൂക്ക് നിയമ സേവന സമിതിയുടെ നേതൃത്വത്തിൽ കാരാകുറിശ്ശി ഗ്രാമപഞ്ചായത്തിൽ സൗജന്യ നിയമസഹായ ക്ലിനിക് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ നിയമപ്രശ്നങ്ങൾക്കു നിർദേശം നൽകുകയും, തുടർ സഹായങ്ങൾ നൽകുകയുമാണ് ലക്ഷ്യം. ക്ലിനിക്കിൻ്റെ ഉദ്ഘാടനം കാരാകുറിശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേമലത നിർവഹിച്ചു. തുടർന്ന് വിവിധ നിയമങ്ങളെക്കുറിച്ച് അഡ്വ.ജോത്സ്ന വിഷയാവതരണം നടത്തി.കാരാകുറിശ്ശി ഗ്രാമപഞ്ചായത്തിലെ സൗജന്യ നിയമസഹായ ക്ലിനിക്കിൽ എല്ലാ ചൊവ്വാഴ്ചയും രാവിലെ പതിനൊന്നു മണി മുതൽ മൂന്ന് മണി വരെ ഒരു വക്കീലിന്റെയും പാരാ ലീഗൽ വോളന്റീയറുടേയും സേവനം ലഭ്യമാണെന്നും, നിയമസഹായം ആവശ്യമുള്ളവർക്ക് അവരെ സമീപിക്കാമെന്നും മണ്ണാർക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി അറിയിച്ചു.
إرسال تعليق