കല്ലടിക്കോട് :കാട്ടുശ്ശേരി അയ്യപ്പൻകാവ് താലപ്പൊലി തിങ്കളാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 4.30 മുതൽ വിശേഷാൽ പൂജകൾ, രാവിലെ 7 മണിക്ക് നാദസ്വര കച്ചേരി, 12 ന് ശീവേലി എഴുന്നള്ളത്ത്, വൈകീട്ട് 3 മണിക്ക് കേളി, പറ്റ്. 4.15 പുറത്തേക്കെഴുന്നള്ളിപ്പ്, 5 മണിക്ക് താലം നിരത്തൽ, വൈകീട്ട് 6 മണിക്ക് പഞ്ചവാദ്യം, 8.30 മുതൽ വിവിധ ദേശവേലകളായ കല്ലടി,ചുങ്കം, മുട്ടിയങ്കാട്, പുലക്കുന്നത്ത്, ടി.ബി, കളിപ്പറമ്പിൽ, കുന്നത്തുകാട്, ഇരട്ടക്കൽ, പാങ്, മുതുകാട് പറമ്പ് , വാക്കോട് , മേലേപ്പയ്യാനി, മേലേമഠം എന്നിവയും ടാക്സി ഡ്രൈവേഴ്‌സ് അസോസിയേഷൻ വേല എന്നിവയിൽ നിന്നായി ആന, തെയ്യം, വാദ്യം, കലാരൂപങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിലെത്തി തൊഴുതു മടങ്ങും. രാത്രി 11.30 ന് മേളത്തോടുകൂടിയുള്ള ചുറ്റുവിളക്കോടെ ആഘോഷങ്ങൾക്ക് സമാപനമാകും.
إرسال تعليق