പാലക്കാട് :നിർധന കുടുംബത്തിലെ ബാലൻ ചികിത്സ സഹായം തേടുന്നു.പൂക്കോട്ടുകാവ് പഞ്ചായത്തിലെ കല്ലുവഴി താഴത്തേതിൽ വീട്ടിൽ പരേതനായ മണികണ്ഠൻ മകൻ 17 വയസ്സുകാരനായ ഗോകുൽ കൃഷ്ണയാണ് മജ്ജ മാറ്റി വെക്കലിനും തുടർ ചികിത്സയ്ക്കും സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്.ഗോകുൽ കൃഷ്ണയുടെ മജ്ജ മാറ്റി വെക്കലിനും തുടർ ചികിത്സയ്ക്കുമായി ഒരു കോടി രൂപയാണ് വേണ്ടി വരുന്നത്.കാർ ടി സെൽ തെറാപ്പി എന്ന പ്രത്യേക ചികിത്സയാണ് ഡോക്ടർമാർ ഇതിനായി നിർദേശിച്ചിട്ടുള്ളത്.ഇത് വളരെ ചെലവ് കൂടിയതും കൂടുതൽ പരിചരണം ആവശ്യമുള്ളതുമാണ്.വളരെ നിർധന കുടുംബമാണ് ഗോകുലിൻ്റേത്.മകന് രക്താർബുദമാണെന്ന് അറിഞ്ഞപ്പോൾ തന്നെ മനംനൊന്ത് പിതാവ് ആത്മഹത്യചെയ്തെങ്കിലും മനസ്സ് തളരാത്ത ഈ ബാലനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ കനിവുള്ളവർ കൈകോർക്കേണ്ടതുണ്ട്.ഭീമമായ തുക സ്വപ്നം കാണാൻ പോലും കഴിയാത്ത നിസ്സഹായവസ്ഥയിലാണ് ഗോകുലിന്റെ മാതാവ്.ഈ സാഹചര്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സക്കുള്ള പണം സ്വരൂപിക്കാനായി പൂക്കോട്ടുകാവ് ഗോകുൽ കൃഷ്ണ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.
'എൻ്റെ അമ്മയേയും അനിയനേയും നോക്കാനായി എനിക്കു ജീവിക്കണം-എന്നെ രക്ഷിക്കണം'എന്ന് ഇരുകൈയ്യുംകൂപ്പി അഭ്യർത്ഥിക്കുന്ന ഗോകുൽ കൃഷ്ണയുടെ കണ്ണീരണിഞ്ഞ മുഖം ആർക്കും അവഗണിക്കാനാവില്ല. ഈ പിഞ്ചു ബാലനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കനറാ ബാങ്ക് കല്ലുവഴി ശാഖയിൽ ഇതിനായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
സുജിത്ര.ടി
അക്കൗണ്ട് നമ്പർ: 110209779465 ഐഎഫ്എസ്‌സി കോഡ്: CNRB0001587
G pay -7510521562
ഫോൺ:96459 17348, 98468 12009.
إرسال تعليق