തച്ചമ്പാറ: കല്ലടിക്കോട് പനമ്പാടത്തെ അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് ദേശീയപാത ഉപരോധിച്ചു. ഉപരോധ സമരം നടത്തിയ യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചതിനെ തുടർന്ന് നടുറോട്ടിൽ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. തുടർന്ന് കൂടുതൽ പോലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. പനയമ്പാടം സെൻററിൽ നടത്തിയ റോഡ് ഉപരോധ സമരം പാലക്കാട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം എസ് നാസർ ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്റഫ് വാഴമ്പുറം അധ്യക്ഷത വഹിച്ചു.ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റിയാസ് നാലകത്ത് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ യൂത്ത് ലീഗ് ട്രഷറർ നൗഷാദ് വെള്ളപ്പാടം, ശരീഫ് സാഗർ ,ഇർഷാദ് പി വി, മുസ്തഫ താഴത്തേതിൽ, കാദർ പൊന്നംകോട്, ഷബീബ് തച്ചമ്പാറ, ആഷിക് പുലാക്കൽ, മുഹമ്മദലി കരിമ്പ, കാദർ പറക്കാട്, നൗഫൽ സിപി, ഷമീർ തെക്കൻ, സക്കീർ ചുള്ളിമുണ്ട, മൻസൂർ കല്ലടിക്കോട്, ശിഹാബ് കരിമ്പ, ഗഫൂർ ചുള്ളിപറമ്പിൽ,നജീബ് തങ്ങൾ, ഹക്കീം എം ടി, ഫാസിൽ മുണ്ടൻ പോക്ക്, നാസർ വാഴംപുറം, ശംസു കല്ലടിക്കോട്, നൗഫൽ, തുടങ്ങിയവർ നേതൃത്വം നൽകി. ലീഗ് നേതാക്കളായ , സലാം തറയിൽ, നിസാമുദ്ദീൻ പൊന്നംകോട്, യൂസഫ് പാലക്കൽ അബ്ബാസ് കോറ്റീയോട്, എം കുഞ്ഞുമുഹമ്മദ്,പി കെ എം മുസ്തഫ, മുഹമ്മദ് ഹാരിസ്, സലാം അറോണി, ഹുസൈൻ വളവുള്ളി, പി എം സഫീർ, സമദ് വെട്ടം, ബഷീർ കഞ്ഞിച്ചാലി, സുബൈർ തുടങ്ങിയവർ പങ്കെടുത്തു.
യൂത്ത് ലീഗ് ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പനയം പാടത്തെ അപകടമേഖല സന്ദർശിക്കാൻ എത്തിയ ഗതാഗത മന്ത്രി കെ വി ഗണേഷ് കുമാറുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി. കല്ലടിക്കോട് പനയം പാടത്തുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കണമെന്നും പ്രദേശത്തെ അപകടങ്ങൾ ശാശ്വതമായി ഇല്ലാതാക്കുന്നതിനു വേണ്ട പരിഹാരം കണ്ടെത്തണമെന്നും മന്ത്രിയോട് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മുണ്ടൂർ, പനയം പാടം പ്രദേശങ്ങളിലെ അപകടങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ശാശ്വത പരിഹാരം എത്രയും പെട്ടെന്ന് ഉണ്ടാകുമെന്നും യൂത്ത് ലീഗ് നേതാക്കളോട് മന്ത്രിക്ക് ഉറപ്പ് നൽകി .
إرسال تعليق