മണ്ണാർക്കാട്:ജോബ് ബാങ്ക് എംപ്ലോയ്മെന്റ്റ് സൊലൂഷൻ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ ട്രെയിനിങ് സംഘടിപ്പിച്ചു. മൂന്നു മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു.പരിപാടിയിൽ ട്രെയിനിങ്ന് ശേഷം പരിശീലനത്തിന്റെ ഭാഗമായി ഇന്റർവ്യൂ സംഘടിപ്പിച്ചു .ഉദ്യോഗാര്‍ത്ഥികള്‍ സ്ഥാപനങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ നേരിടുന്ന വെല്ലുവിളികള്‍ മണ്ണാർക്കാട് ജോബ് ബാങ്കിൽ വെച്ച് നടന്ന സൗജന്യ ട്രെയിനിങ് പരിപാടിയിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാൻ സാധിച്ചു.ഓരോ ഉദ്യോഗാര്‍ത്ഥികളും കൂടിക്കാഴ്ച എങ്ങനെ നേരിടണം, എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ള കാര്യങ്ങള്‍ മനസ്സിലാക്കാൻ വളരെ ഉപകാരപ്പെടുന്ന ഒന്നായിരുന്നു എന്നുളള അഭിപ്രായങ്ങൾ അറിയിച്ചു.ഇനിയും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കും എന്നും ഉദ്യോഗാർത്ഥികൾക്ക് ഗുണപ്രദമാകുന്ന വിഷയങ്ങൾ മുന്നോട്ടുകൊണ്ടുവന്ന് കൂടുതൽ ഊർജ്ജമേഘം എന്നും ജോബ് ബാങ്ക് മാനേജിംഗ് ഡയറക്‌ടർമാരായ റഫീഖ് മുഹമ്മദ്,പ്രമോദ്.കെ.ജനാർദ്ദനൻ എന്നിവർ അറിയിച്ചു.
إرسال تعليق