കരിമ്പ:ആശാസ്ത്രീയമായ റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും,തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണണമെന്നും ആവിശ്യപ്പെട്ട് കോങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു.സർക്കാരും ബന്ധപ്പെട്ട അധികാരികളും ജനങ്ങളുടെ ജീവന് വിലകൽപ്പിക്കുന്നില്ലെന്നും,അടിയന്തരമായി ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ സമരം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഏറ്റെടുക്കുമെന്നും,മരണപ്പെട്ട നാല് കുട്ടികളുടെയും കുടുംബത്തിന് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്ത ഡി സി സി പ്രസിഡന്റ് എ.തങ്കപ്പൻ ആവിശ്യപ്പെട്ടു.കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.കോങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് വി.കെ.ഷൈജുവിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് നവാസ്,നൗഷാദ് കരിമ്പ,റിയാസ് തച്ചമ്പാറ,മുഹമ്മദ് അസ്‌ലം,പി.പി.സുൽഫിക്കർ അലി,ജൈസൺ ചാക്കോ എന്നവർ സമരത്തിന്റെ ഭാഗമായി.കോൺഗ്രസ്സ് സേവാദൾ പാലക്കാട് ജില്ലാ പ്രസിഡന്റ് ചെറുട്ടി മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡി സി സി ജനറൽ സെക്രട്ടറിമാരായ സി.അച്യുതൻ,ഗോകുൽ മാസ്റ്റർ,യൂ.ഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ശശി തച്ചമ്പാറ,പറളി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് വിനയൻ മാസ്റ്റർ, ആന്റണി മതിപ്പുറം,സേതുമാധവൻ,മുഹമ്മദ് മുസ്തഫ,രാമചന്ദ്രൻ,ഗിസാൻ മുഹമ്മദ്,ജോയ് മുണ്ടനാടൻ,ഗിരീഷ് ഗുപ്ത,ഫിറോസ് ബാബു,മണ്ഡലം പ്രസിഡന്റുമാരായ ഹിലാൽ,ജോയ് ജോസഫ്,മഹിളാ കോൺഗ്രസ്സ് നേതാക്കളായ രാജി പഴയകുളം,ഉമൈബ,തുടങ്ങിയവർ പ്രസംഗിച്ചു.
റോഡ് നിർമ്മാണത്തിലെ അപാകതകൾ ഉടൻ പരിഹാരിക്കണം: അനിശ്ചിത കാല നിരാഹാരസമരം ആരംഭിച്ച് കോങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി
The present
0
إرسال تعليق