കരിമ്പ :വിദ്യാഭ്യാസരംഗത്തും സാമൂഹ്യരംഗത്തും വിവിധ പദ്ധതി പ്രവർത്തനത്തിലൂടെ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന കരിമ്പ സെന്റ് മേരിസ് ബഥനി സ്കൂൾ ഇരുപത്തിരണ്ടാം വാർഷികാഘോഷം നടത്തുന്നു.ആഘോഷ പരിപാടികളുടെയും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പൽ നോയൽ എസ് ഐ സി വാർത്താക്കുറിപ്പിൽ അറിയിച്ചു.കവിയും സാംസ്കാരിക നിരീക്ഷകനുമായ കൽപ്പറ്റ നാരായണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.പുസ്തക പ്രകാശനവും ഉണ്ടായിരിക്കും.മദർ ജോസ്ന എസ് ഐ സി അധ്യക്ഷയാകും.കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിഎസ് രാമചന്ദ്രൻ,റവ.ഐസക് കോച്ചേരി,വികാസ് ജോസ്,ലിസ സെബാസ്റ്റ്യൻ,ഷോബി സെബാസ്റ്റ്യൻ,സിസ്റ്റർ ലിറ്റിൽ ഫ്ലവർ എസ് ഐ സി,ആനിമോൾ ജോർജ്,മാസ്റ്റർ ദേവർഷ് നിതിൻ,ഹയഫാത്തിമ തുടങ്ങിയവർ സംസാരിക്കും.വൈവിധ്യ പൂർണ്ണമായ കലാപരിപാടികളും ബഥനി ഫെസ്റ്റിൽ അരങ്ങേറും.
إرسال تعليق