കല്ലടിക്കോട് :ജി എൽ പി സ്കൂളിന്റെ നൂറാം വാർഷികം ശതപൂർണിമ സമാപന ആഘോഷ പരിപാടികൾ ആരംഭിച്ചു. ഇന്ന് ശനി പരിപാടികളുടെ തുടർച്ചയുണ്ടാകും.എം എൽ എ അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം നടത്തി. കരിമ്പഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ പി എസ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.മത നിരപേക്ഷ നിലപാടും ബഹുസ്വരതയെ ഉൾക്കൊള്ളുന്ന മനോഭാവവും സഹിഷ്ണുതയും കൂട്ടമായി പ്രവർത്തിക്കാനുള്ള മനോഭാവവുമൊക്കെ വികസിച്ചു വന്നത് പൊതുവിദ്യാലയങ്ങളിലൂടെയാണ്.ജാതീയമോ മതപരമോ ആയ വേർതിരിവുകൾ ഇപ്പോൾ ഇല്ലാതായി.പഴയ കാലത്തിന്റെ നന്മയും പുതിയ കാലത്തിന്റെ സാധ്യതയും പ്രയോജനപ്പെടുത്തുന്നതാണ് ഇന്നത്തെ വിദ്യാഭ്യാസം.കേരളത്തിലെ പൊതുവിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടതും വളർന്നതും ജനകീയമായ കൂട്ടായ്മയോടും പങ്കാളിത്തത്തോടും കൂടിയാണ്.ഈ ഒത്തൊരുമയും ജനകീയതയും വർദ്ധിപ്പിക്കേണ്ടതുണ്ട്,എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്കൂൾ പ്രധാന അധ്യാപിക ടി.കെ.ബിന്ദു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എച്ച്.ജാഫർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ സി.ഗിരീഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സി.കെ.ജയശ്രീ,ഓമന രാമചന്ദ്രൻ, മെമ്പർമാരായ ബീന ചന്ദ്രകുമാർ,കെ.പ്രസന്ന, റമീജ,കെ.കെ.ചന്ദ്രൻ,സ്കൂൾ ലീഡർ ഗൗരവ്,ദിവ്യ.പി. പ്രകാശ് തുടങ്ങി വിദ്യാഭ്യാസ,സാമൂഹ്യ രംഗത്തുള്ളവർ പങ്കെടുത്തു സംസാരിച്ചു.എ ഇ ഒ അബൂബക്കർ സമ്മാന പദ്ധതി ഉദ്ഘാടനം നടത്തി.സീനിയർ അസിസ്റ്റന്റ് എം.വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.സ്കൂളിന്റെ പ്രവർത്തനത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന പുഞ്ചിരി ക്രിയേഷൻസ് തയ്യാറാക്കിയ വീഡിയോ ഡോക്യൂമെന്ററി സദസ്സിൽ പ്രദർശിപ്പിച്ചു.ശതപൂർണിമ സപ്ലിമെന്റ് കെ.കോമളകുമാരി എച്ച്. ജാഫറിന് നൽകി പ്രകാശിപ്പിച്ചു.തുടർന്ന് ഗ്രാമകലയുടെ നാടൻപാട്ടും,കലാ പരിപാടികളും നടന്നു.സമാപനദിവസമായ ഇന്ന് ശനി സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന.ആർ ചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.തുടർന്ന് ഒറ്റഞാവൽ മരം ഏകപാത്ര നാടകം അവർ അവതരിപ്പിക്കും. കുട്ടികളുടെ നൃത്തവിരുന്നും ഉണ്ടാകും.
ജി എൽ പി സ്കൂളിന്റെ നൂറാം വാർഷികം ശതപൂർണിമ സമാപന പരിപാടികൾ എം എൽ എ ഉദ്ഘാടനം ചെയ്തു.ഇന്ന് ചലച്ചിത്ര അവാർഡ് ജേതാവ് ബീന.ആർ ചന്ദ്രൻ പങ്കെടുക്കും
Samad Kalladikode
0
إرسال تعليق