അലനല്ലൂർ:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂൾ അൺ എയ്ഡഡ് വിഭാഗത്തിന് പുതുതായി അനുവദിച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പ്രഥമ സപ്തദിന ക്യാമ്പിന് തുടക്കമായി.'സുസ്ഥിര വികസനത്തിനായി എൻ.എസ്.എസ് യുവത' എന്ന സന്ദേശവുമായി കോട്ടോപ്പാടം സൗത്ത് എ.എം.എൽ.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പ്രീത 'സ്പന്ദനം' ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗം പടുവിൽ കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി.ഗ്രാമപഞ്ചായത്തംഗം കെ.ടി. അബ്ദുള്ള,പ്രിൻസിപ്പാൾ എം.പി.സാദിഖ്, പ്രധാനാധ്യാപകൻ പി.ശ്രീധരൻ,എ.എം.എൽ.പി.എസ് പ്രധാനാധ്യാപിക ടി.കെ.ആമിനക്കുട്ടി,പി.ടി.എ പ്രസിഡണ്ട് അക്കര അബൂബക്കർ,അൺ എയ്ഡഡ് വിഭാഗം പ്രിൻസിപ്പാൾ പി.സജ്ല,
പി.ജയശ്രീ,ഹമീദ് കൊമ്പത്ത്,സി.പി.വിജയൻ,ബാബു ആലായൻ, ടി.രജനി,കെ.അബ്ദുൽറഷീദ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇ.എസ്.ദിഷ പ്രസംഗിച്ചു.കോട്ടോപ്പാടം സെൻ്ററിലേക്ക് വിളംബര ജാഥയും നടന്നു.സുകൃത കേരളം,കൂട്ടു കൂടി നാട് കാക്കാം,ഫ്ളാഷ് മോബ്, സ്നേഹ സന്ദർശനം, ഹരിത സമൃദ്ധി, പാഴ്‌വസ്തുക്കൾ വസ്തുക്കൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളുടെ നിർമാണം,തദ്ദേശീയമായ തനത് പ്രവർത്തനങ്ങൾ,വിവിധ ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ ക്യാമ്പിൻ്റെ ഭാഗമായി നടക്കും.
إرسال تعليق