കോങ്ങാട് :ബോധി സീഡ് ക്ലബ്ബ്,നാഷണൽ ഗ്രീൻ ക്രോപ്സ്,കോങ്ങാട് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ ഗവ.യു.പി.സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.'കുട്ടികളിലെ അലർജി പ്രശ്നങ്ങൾ' എന്ന വിഷയത്തിൽ കോങ്ങാട് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ പീഡിയാട്രീഷൻ ഡോ. ശോഭ.പി,യു പി സ്കൂൾ അധ്യാപിക സുജാത.എം എന്നിവർ ക്ലാസെടുത്തു.കുട്ടികളിൽ ഒരു പ്രത്യേക പ്രായത്തിൽ അലർജികൾ കൂടുതലായി കാണപ്പെടുന്നു.ഇത് അവരുടെ ആരോഗ്യത്തെയും ജീവിതത്തെയും ബാധിക്കുന്നു.കുട്ടികളിലെ അലർജി വിഷമതകൾ തിരിച്ചറിയുന്നതിനും നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള ഉൾക്കാഴ്ച നൽകുന്നതായിരുന്നു ആരോഗ്യ ക്ലാസുകൾ. കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് ജസീൽ,പി ടി എ പ്രസിഡൻ്റ് എ.പ്രശാന്ത്, പ്രധാനാധ്യാപിക ശ്രീലത വി.പി,തുടങ്ങിയവർ സംസാരിച്ചു
إرسال تعليق