രാമശ്ശേരി:പാർശ്വഫലങ്ങൾ ഇല്ലാത്ത ഔഷധരഹിത ചികിത്സകളിൽ അമ്മമാർക്ക് പരിശീലനം നൽകുകയും മരുന്നുകളുടെ ദുരുപയോഗം കുറയ്ക്കുകയും ചെയ്യണമെന്ന് മുംബൈ ജഗ്ഭഗവാൻ അക്യുപ്രഷർ സർവ്വീസ് ഇൻ്റർനാഷണൽ ആചാര്യ ജോർജ് ജേക്കബ് അഭിപ്രായപ്പെട്ടു.ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങി രാജ്യങ്ങൾ പോലും ഔഷധ രഹിത ചികിത്സാ രീതികളായ അക്യുപ്രഷറിനും അക്യുപങ്ചറിനും പ്രാധാന്യം നൽകി ജനകീയമാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.രാമശ്ശേരി ഗാന്ധി ആശ്രമത്തിൽ സംഘടിപ്പിച്ച കേരളത്തിലെ പ്രമുഖ എനർജി ഹീലറായിരുന്ന അശോക് കുമാറിന്റെ അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സർവ്വോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായ യോഗത്തിൽ പ്രമുഖ അക്യുപ്രഷർ ചികിത്സകൻ സാം എബ്രഹാം ഓമല്ലൂർ ഊർജ്ജ ചികിത്സയുടെ ജനകീയവൽക്കരണം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഓയിസ്ക ജില്ലാ സെക്രട്ടറി കെ. സോമശേഖരൻ, പ്രമുഖ എനർജി ഹീലർ സി.ദേവരാജൻ, വൈദ്യമഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. മാനാർജി രാധാകൃഷ്ണൻ,ജില്ലാ പ്രസിഡണ്ട് സാബു. പി.എം, ലത അശോക് കുമാർ, ഇ.വി. കോമളം, ജയകുമാർ. എം തുടങ്ങിയവർ സംസാരിച്ചു.അനുസ്മരണ യോഗത്തെ തുടർന്ന് അക്യുപ്രഷർ ചികിത്സാ ക്യാമ്പ് നടത്തി.
إرسال تعليق