'പൂക്കോട്ടുകാവ് കാരുണ്യ വിപ്ലവം' 17 വയസ്സുകാരൻ ഗോകുലിന്റെ ചികിത്സക്ക് 75 ലക്ഷം നൽകിയതിന് പുറമെ ജില്ലയിലെ 269 രോഗികൾക്ക് കൂടി ചികിത്സാസഹായം നൽകി.വി.കെ.ശ്രീകണ്ഠൻ എം.പി.ഉദ്ഘാടനം ചെയ്തു

ശ്രീകൃഷ്ണപുരം :പൂക്കോട്ടുകാവിലെ 17 വയസ്സുകാരൻ ഗോകുൽ കൃഷ്ണയ്ക്കും നിരാലംബരായ രോഗികൾക്കും  കരുതലായി പെരിങ്ങോട്ടുകുറിശ്ശി ദയാ ചാരിറ്റബിൾ ട്രസ്റ്റും,പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ചേർന്നു നടത്തിയ കാരുണ്യ വിപ്ലവം വൻ വിജയകരമായതിന്റെ തുടർച്ചയായി,പൂക്കോട്ടുകാവ് സൗമ്യ കല്യാണ മണ്ഡപത്തിൽ നടത്തിയ ചികിത്സാസഹായ വിതരണം വൻ ജനാവലിയെ സാക്ഷി നിർത്തി എം പി വി കെ ശ്രീകണ്ഠൻ നിർവഹിച്ചു.ചികിത്സാ സഹായനിധിയിലൂടെയും മറ്റും ഉൾപ്പെടെ ആകെ സമാഹരിച്ച ഒരു കോടി 29 ലക്ഷം രൂപയിൽ ഗോകുൽ കൃഷ്ണയുടെ ചികിത്സക്കും, പൂക്കോട്ടുകാവ് പഞ്ചായത്തിലെയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തികച്ചും അർഹരായ രോഗികളെയും കണ്ടെത്തിയാണ് തുക ചെലവഴിച്ചത്.രോഗ ദുരിത മനുഭവിക്കുന്ന, തികച്ചും നിർധനരായ  269 രോഗികൾക്കാണ് ചികിത്സ സഹായം ചെക്കായി നൽകിയത്.25 ലക്ഷത്തിലേറെ രൂപയാണ് പൂക്കോട്ടുകാവിൽ ബക്കറ്റ് വിപ്ലവത്തിലൂടെ മാത്രം ഒരു ദിവസം സമാഹരിച്ചത്.പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സുമനസ്സുകളേയും ദയയുടെ അഭ്യുദയകാംക്ഷികളേയും പങ്കെടുപ്പിച്ച്  6 മണിക്കൂർ നീണ്ട 'കാരുണ്യ വിപ്ലവം' സംഘടിപ്പിച്ചത് പൂക്കോട്ടുകാവിന് പൊൻതൂവലായി മാറുകയുണ്ടായി. അവയവം മാറ്റിവച്ച 15 രോഗികൾക്കുള്ള മരുന്ന് വിതരണവും നടത്തി.21 ദയാഭവനങ്ങൾ ഉൾപ്പടെ കഴിഞ്ഞ 10 വർഷ കാലയളവിൽ ദയ നിരവധി മാതൃക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.ദയ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക ചെയർമാൻ ഇ.ബി.രമേഷ് അധ്യക്ഷനായി.പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജയശ്രീ,പ്രചോദന പ്രഭാഷകൻ ഗണേഷ് കൈലാസ്,ഹരിദാസ് മുന്നൂർക്കോട്,ശങ്കർ.ജി. കോങ്ങാട്,ശശികുമാർ എസ് പിള്ള,പി.മനോജ് , ഷൈനി രമേഷ്,എം.വി. ശ്രീറാം,കെ എസ് ജയകുമാർ,ജയശങ്കർ രാധാകൃഷ്ണൻ,സി. സരസ്വതി തുടങ്ങിയവർ സംസാരിച്ചു

Post a Comment

أحدث أقدم