കരിമ്പ:പ്രാദേശിക ഗായകർക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കല്ലടിക്കോട് സമന്വയ കലാ സംസ്ക്കാരിക വേദി നടത്തിയ പാട്ടുകൂട്ടം 2k25 കലാ സ്നേഹികൾക്ക് നവ്യാനുഭവമായി.വ്യത്യസ്ത പ്രായത്തിലുള്ളവർ സംഗീത സാന്ദ്രമായ സായാഹ്നം തീർത്ത പാട്ടുകൾ മുഖ്യാതിഥി നരേൻ പുലാപ്പറ്റയുടെ ഗാനാലാപനത്തോടെയാണ് തുടങ്ങിയത്.കരിമ്പയിലെയും സമീപപ്രദേശങ്ങളിലേയും 25 പ്രാദേശികഗായകരാണ് പാട്ടുകൂട്ടത്തിൽ ഇമ്പമേറിയ പാട്ടുകൾ പാടിയത്.'പവിഴം പോൽ പവിഴധരം പോൽ' എന്ന പാട്ടുമായി പ്രവീൺ തുടക്കം കുറിച്ചു.അങ്ങുവാനക്കോണിലെ' എന്ന പാട്ടുമായി ആറു വയസ്സുകാരൻ നൈതലും ഏതോ വാർമുകിലുമായി രമ്യ അനിലും സുറുമ എഴുതിയ മിഴികളെ..എന്ന ഗസൽ ഗീതതവുമായി സി.പി.സജിയും പാതിരാ കിളിയുമായി ദിനചന്ദ്രനും ദിൽ ഹേ ചോട്ടാ എന്ന ഹിന്ദി ഗാനം പാടി അമർചന്ദും,ചന്ദന മണിവാതിൽ പാടി ജയപ്രകാശും ഒവ്വരുപൂക്കളുമേ എന്ന തമിഴ് ഗാനവുമായി പ്രിയങ്കയും സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട എന്ന ഗാനത്തോടെ അബ്ദുറഹിമാനും സംഗീത സായാഹ്നം മധുരതരമാക്കി.കൊച്ചു മിടുക്കി അഭിരാമി ആരോ വിരൽ മീട്ടും എന്ന പാട്ടിലൂടെ ശ്രോതാക്കളെ ആനന്ദത്തിലാഴ്ത്തി.ചിന്നി ചിന്നി എന്ന പാട്ടുമായി അശ്വതിയും കണ്ണെ കലൈമാനെ എന്ന തമിഴ് ഗാനവുമായി ജയകുമാറും മലയാള ഭാഷ തൻ പാടി വിജയനും സദസ്സിൽ ഓളങ്ങൾ സൃഷ്ടിച്ചു.സ്വർഗ്ഗമേ എന്ന ഗാനമാലപിച്ച് ഉണ്ണികൃഷ്ണനും ശരറാന്തൽ എന്ന ഗാനവുമായി ദേവദാസും പൂവേ പൂവേ പാടി വിനീതയും കാത്തിരുന്ന് കാത്തിരുന്ന് പാടി അഫ്രഷാജിയും തങ്കത്തോണി ആലപിച്ച് പ്രിയയും,എൻ സ്വരം എന്ന പാട്ടിലൂടെ ബിന്ദു രാജും,തുമ്പീ വാ എന്ന മധുര ഗാനമാലപിച്ച് നീതുവും, ഏലമലക്കാടിനുള്ളിൽ പാടി നമിതയും,ഒരു മൊഴി ഇരു മൊഴി പാടി നന്ദിതയും,സദസ്സിനെ കൈയ്യിലെടുത്തു. തങ്കമനസ്സ് പാടി രാകേഷും തരളിതരാവിൽ പാടി സുമിത്രയും നെറ്റിയിൽ പൂവുള്ള എന്ന പാട്ടുമായി ഡോ.രേഷ്മയും വേദിയിലെത്തി.അർത്ഥവത്തായ പാട്ടുകളുമായി മറ്റു നിരവധി ഗായകരും,പരിപാടിക്കെത്തിയ അതിഥികളും സദസ്സിനെ സംതൃപ്തമാക്കി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായാണ് പാട്ടുകൂട്ടം സംഘടിപ്പിച്ചത്. ആഘോഷ പരിപാടികൾ കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസി.പി.എസ് രാമചന്ദൻ ഉദ്ഘാടനം ചെയ്തു.സമന്വയ പ്രസിഡന്റ് സി.കെ.ജയശ്രി അധ്യക്ഷത വഹിച്ചു.ഗായകനും നാടൻ പാട്ടു കലാകാരനും ആൽബം ആർട്ടിസ്റ്റുമായ നരേൻ പുലാപ്പറ്റ പാട്ടനുഭവങ്ങൾ പങ്കുവച്ചു.സമന്വയ സെക്രട്ടറി വി.പി.ജയരാജൻ സ്വാഗതമാശംസിച്ചു. കരിമ്പ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി,കെൻസ ഗോൾഡ് പ്രതിനിധി സുധീർ,സമന്വയ ഭാരവാഹികളായ ചന്ദ്രികാഭായ്,സി. പി.കോമളവല്ലി,കെ.ആർ.ബിന്ദു,അരുൺ രാജ്,പി.എം.ബൾക്കീസ്,വിനോദ് കാഞ്ഞിക്കുളം,ഗിരീഷ് കുമാർ തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ സംസാരിച്ചു.
إرسال تعليق