തച്ചമ്പാറ: തച്ചമ്പാറയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ വിദ്യഗൈഡൻസിൽ 8,9 ക്ലാസ്സുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച മൂന്നാമത് ടാലന്റ് എക്‌സാമിലെ വിന്നേഴ്സിനായി അനുമോദന ചടങ്ങും വാർഷിക പരീക്ഷാ തയ്യാറെടുപ്പിൻ്റെ ഭാഗമായി ആരംഭിക്കുന്ന 'വിഷൻ 33'ഡേയ്‌സ്ന്റെ ഉദ്ഘാടനവും സമുചിതമായി സംഘടിപ്പിച്ചു. വിദ്യ യുടെ മാത്രം പ്രത്യേകതയായ ടാലന്റ് പരീക്ഷ 8,9,10 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി അതാത് ക്ലാസുകളിലെ കുട്ടികൾക്കായി മുടങ്ങാതെ നടത്തി വരുന്ന ഒരു അധ്യയന പ്രവർത്തനമാണ്. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും മെഡലുകളും നൽകി പഠന പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യം. ഈ വർഷം 8,9 ക്ലാസുകളിലെ കുട്ടികൾക്കായി മൂന്നാം തവണ നടത്തിയ ടാലൻ്റ് പരീക്ഷയിൽ അനന്യ (IX) റിതു (VIII) എന്നീ വിദ്യാർത്ഥികൾ ജേതാക്കളായി.കൂടാതെ 9-ാം ക്ലാസിൽ നിന്നും അഞ്ജിമ, അയന, മിൻഹ, നേഹ, മുഫീദ, അനുപമ, ആർദ്ര, വൈഭവ്, സ്നേഹ എന്നിവർ ടോപ് 10 പൊസിഷനിലും 8-ാം ക്ലാസിൽ നിന്നും ഫാത്തിമ സഫ, ഇർഫാൻ, അഭിജിത്ത്, നന്ദു, സഫ ഫാത്തിമ, എന്നിവർ ടോപ് 5 പൊസിഷനിലും എത്തി.
إرسال تعليق